0%

Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]

Author : Kambikathakal Read All Parts 513

പിടിച്ചു..

അന്ന് വീട്ടിലോട്ടു പോകുമ്പോൾ എനിക്കു നല്ല സന്തോഷം ഉണ്ടായിരുന്നു...

വീട്ടിൽ ചെന്ന് കേറിയപ്പോൾ അമ്മയാണ് ഡോർ തുറന്ന് തന്നത്. ബാക്കി എല്ലാവരും ഉറക്കം ആയിരുന്നു.. ? ഞാൻ എന്റെ ബാഗ് അവിടെ സൈഡിൽ വെച്ചിട്ട് പോയി മുഖം കഴുകി..

' നീ വെല്ലോം കഴിച്ചോ ' അമ്മ ചോദിച്ചു..

' ഒരു വർഷം മുൻപ് ഒരു കല്യാണം കഴിച്ചു ' ഞാൻ പറഞ്ഞപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല ?

' ഇത് നീയും ശ്രുതിയും അല്ലേ ' ? അമ്മ ഞങ്ങളുടെ പെയിന്റിംഗ് ബാഗിൽ നിന്നും കൈയിൽ എടുത്ത് പിടിച്ച് ചോദിച്ചു...

' അതെ.. എങ്ങനുണ്ട് ' ഞാൻ ചോദിച്ചു..

' നിലവിളക്കിന് അടുത്ത് കരി വിളക്ക് വെച്ചത് പോലെ ഉണ്ട്‌ ' അമ്മ പറഞ്ഞു..

' മരുമോളെ കരി വിളക്ക് എന്ന് വിളിച്ചെന്നു ഞാൻ ചെന്ന് പറയട്ടെ '?

' മരുമോളെ അല്ല.. നിന്നെയാ പൊട്ടാ കരി വിളക്ക് എന്ന് വിളിച്ചത് '

കാക്കക്കും തൻകുഞ്ഞ് പൊനൻകുഞ്ഞു എന്നൊക്കെ ചുമ്മാ പറയുന്നത് ആണ് ?

' ഇത് ആര് തന്നതാ '

' ഇത് അവളു വെഡിങ് ആനിവേഴ്സറി ഗിഫ്റ്റ് തന്നതാ '

' നിനക്ക് അവളെ ഇവിടെ കൊണ്ടുവന്നു നിർത്തത്തില്ലേ..... നാട്ടുകാരുടെ ചോദ്യം കേട്ടു മടുത്തു ' ?

' അവൾ അധികം താമസിക്കാതെ വരും അമ്മേ '

അതും പറഞ്ഞു ഞാൻ റൂമിൽ പോയി..

അടുത്ത ദിവസം ക്ലാസ്സ്‌ ഇല്ലായിരുന്നു.. അതുകൊണ്ട് ഞാൻ അവൾക്കു മെസ്സേജ് അയച്ചു.. ?

" ഹലോ " 11:30 am " ഹലോ " 11:37 am " എന്തെടുക്കുവാ " 11:37 am " ചുമ്മാ ഇരിക്കുവാ, എന്നാ എടുക്കുവാ " 11:38 am " ഞാനും " 11:38 am " നാളെ എന്താ പരുപാടി " 11:39 am " നാളെ കോളേജിൽ വരണം വേറെന്താ.. " 11:40 am " നാളെ നമ്മുക്ക് രാവിലെ പള്ളിയിൽ പോയാലോ " 11:41 am

💬 Comments

View all comments