Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]
പോയത് തന്നെ.
ഇച്ചായനെ കാണിക്കാൻ വേണ്ടി തന്നെ ആണ് അ ഡ്രസ്സ് ഞാൻ ഇട്ടുത് തന്നെ.
എന്നെ തന്നെ ഇച്ചായൻ നോക്കി നിന്നപ്പോൾ അടിവയറ്റിൽ മഞ്ഞു വീണു സുഖമായിരുന്നു.
അത് പോലെ തന്നെ ഹോട്ടൽ യിൽ വെച്ചു കാദർ ഇക്കയോടെ ഇതു എന്റെ ഭാര്യ ആണ് എന്ന് പറഞ്ഞപ്പോൾ എന്തോരം ഞാൻ സന്തോഷിച്ച എന്നറിയാമോ.
ഇമവെട്ടാതെ ഞാൻ കഴിക്കുന്നു നോക്കി കൊണ്ടിരുന്നപ്പോൾ എനിക്ക് ഇച്ചായനെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നി.
രണ്ടു പേരും ഇന്ന് നടന്ന കാര്യങ്ങളെല്ലാം ഓർത്തുകൊണ്ടാണ് യാത്ര ചെയ്തുകൊണ്ടിരുന്നു.
പെട്ടന്ന് ആയിരുന്നു ഒരു പട്ടി വട്ടം ചാടിയത് അതിനാൽ തന്നെ എന്റെ നിയന്ത്രണംവിട്ട അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വണ്ടികയറി.
ഭാഗ്യത്തിന് ശ്രുതിക് ഒന്നും പറ്റിയില്ല. അവൾ വീണത് പുല്ലിൽ ആയിരുന്നു.
ഞാൻ നേരെ അവളുടെ അടുത്തേക്ക് ഓടി ചെന്നു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.
അവൾ വല്ലാതെ പേടിച്ചിട്ടു ഉണ്ടായിരുന്നു അവളുടെ കണ്ണിൽ നിന്നു എനിക്ക് അത് മനസ്സിൽ ആയി.
: ഡോ ഒന്നും പറ്റില്ലല്ലോ ബി കൂൾ.
എന്നും പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചു.
: ദേ ചോര വരുന്നു എന്നും പറഞ്ഞ അവൾ എന്റെ കയ്യിലേക്ക് വിരൽചൂണ്ടി കാണിച്ചു.
ഞാൻ നോക്കിപ്പോൾ എന്റെ കൈയിൽ ചോര ഒലിച്ചു കൊണ്ടു യിരുന്നു.
വീണപ്പോൾ ഏതോ കല്ലിൽ ഇടിച്ച കൊണ്ടു മുറഞ്ഞത് ആണ് എനിക്ക് അപ്പോൾ ഒന്നും തോന്നില്ലാരുന്നു അവൾ പറഞ്ഞു കൊണ്ടു മാത്രം ആണ് നോക്കിയത് തന്നെ.
: നമ്മക്ക് ഹോസ്പിറ്റലിയിൽ പോകാം എന്നും പറഞ്ഞു.
: ഡോ അതിനു ഇതു ചെറിയ മുറവ് അല്ലേ,
💬 Comments
View all comments