Chapter Title : പരിണയ സിദ്ധാന്തം 6 [അണലി]
വന്നു..
ഒരു നൈറ്റി ആയിരുന്നു വേഷം..
അകത്തു കേറി കതകു കുറ്റിയിട്ട് അവൾ കണ്ണാടിക്ക് മുൻപിൽ നിന്നു മുടി ഉയർത്തി കെട്ടാൻ തുടങ്ങി... ?
ഞാൻ പിറകിലൂടെ ചെന്നു അവളുടെ വയറിനു ചുറ്റി പിടിച്ചു ഉയർത്തി കറക്കി..
' ആയോ.. ഞാൻ വീഴും... ' അവൾ എന്റെ കൈയിൽ മുറക്കെ പിടിച്ചു..
' ടി പെണ്ണെ.. പതുക്കെ ആരേലും കേൾക്കും ' ?
' എങ്കിൽ വിട്.. ഞാൻ മുടി കെട്ടട്ടെ..'
ഞാൻ അവളെ നിലത്തു നിർത്തി..
അവളുടെ അടുത്തായി നിന്നു..
ടേബിളിൽ ഇരിക്കുന്ന അവൾ എനിക്കു തന്ന ഞങ്ങളുടെ പടം അവളുടെ കണ്ണിൽ പെട്ടു...
എന്നെ നോക്കി ഒരു പുഞ്ചിരി നൽകിയ അവളെ ഞാൻ എന്നില്ലേക്കു ചേർത്തു പുണർന്നു..
എന്റെ തോളിൽ തല വെച്ചു നിന്ന അവളുടെ ചൂടു നിശ്വാസം എന്റെ ആത്മാവിന്റെ ശ്വാസമായി മാറുന്നത് ഞാൻ അറിഞ്ഞു.. ?
ടേബിളിൽ ഇരിക്കുന്ന ഒരു ട്രോഫി എന്റെ കണ്ണിൽ പെട്ടു.. ഞാൻ അതു കൈയിൽ എടുത്തു നോക്കി..
ദൈവമേ എനിക്കു സ്കൂളിൽ പഠിക്കുമ്പോൾ സഹോദ്യക്കു കിട്ടിയ ഫ്രീസ്‌റ്റൈൽ സ്വിമ്മിംഗ് മെഡൽ..
മകനു ആകപാടെ കിട്ടിയ ട്രോഫി ഭാര്യ കണ്ടോട്ടെ എന്നോർത്ത് അമ്മ വെച്ചതാരിക്കും..
എന്റെ തോളിൽ മുഖം വെച്ചു കിടന്ന അവൾ അറിയാതെ ഞാൻ ജനാലയലൂടെ ആ ട്രോഫി വെളിയിലോട്ടു എടുത്തു എറിഞ്ഞു..?
അവളെ അരക്കു പിടിച്ചു ഉയർത്തി ബെഡിൽ കൊണ്ടുപോയി ഞാൻ വെച്ചു..
എന്നിൽ നിന്നും വിട്ടകലാൻ വിസമ്മതിച്ചു അവൾ എന്നെ കെട്ടിപിടിച്ചു..?
ഞാൻ അവളുടെ കൂടെ ബെഡിലേക്ക് ചെരിഞ്ഞു..
അവളുടെ കണ്ണുകൾ ബുൽബിന്റെ പ്രകാശത്തിൽ എന്നെ നോക്കി തിളങ്ങി..
' നീ അന്ന് വീട്ടിൽ നിന്നും പോയിട്ട് എന്നെ ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ..
ഞാൻ ഓർത്തു എന്നെ ഇഷ്ടമില്ലെന്നു..'
' ഞാൻ പോയി കഴിഞ്ഞു എന്നെയും ഒന്ന് വിളിച്ചു പോലും ഇല്ലാലോ..ഞാൻ ഓർത്തു അന്ന് അങ്ങനെ പറഞ്ഞതിന്റെ ദേഷ്യം ആണെന്ന് ' ?
' ഞാൻ നിന്നെ നോക്കുമ്പോൾ ഒന്നും നീ തിരിഞ്ഞു പോലും നോക്കിയില്ല... ഞാൻ എത്ര വേദന സഹിച്ചു എന്ന്
💬 Comments
View all comments