Chapter Title : പരിണയ സിദ്ധാന്തം 6 [അണലി]
ഡിസ്ചാർജ് ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നത് '..
അടുത്ത ദിവസം രാവിലെ ഡ്യൂട്ടി ഡോക്ടർ റൌണ്ട്സിനു വന്ന് നോക്കിയപ്പോൾ ഡിസ്ചാർജ് നൽകി..
അവിടെ നിന്നും ചേട്ടന്റെ കാറിൽ ഞങ്ങൾ വീട്ടിലോട്ടു യാത്രയായി..?
ഞാൻ വഴിയിൽ കുറേ തവണ ഓരോ കടയിൽ കേറാൻ നിന്നത് കൊണ്ടു അന്ന് ചേട്ടന് ജോലിക്ക് പോവാൻ പറ്റിയില്ല..
ഞാൻ എന്റെ റൂമിൽ കുറേ നേരം വാട്സ്ആപ്പ് മെസ്സേജസ് എല്ലാം നോക്കി.. ശ്രുതിയുടെ ഒരു മെസ്സേജ് പോലും ഇല്ലാ..
കുറേ നേരം റൂമിൽ ഇരുന്ന് മൂട്ടിൽ വേര് കിളുത്തപ്പോൾ ഞാൻ ഹാളിൽ പോയി ഇരുന്നു.. ?♀️
ഒരു വണ്ടി ഗേറ്റ് കടന്നു വരുന്നതിന്റെ ശബ്ദം കേട്ടു..
ബന്ധുക്കൾ ആകല്ലേ എന്ന് മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു..
ആക്‌സിഡന്റ് അറിഞ്ഞു വന്ന ആരേലും ആണേൽ ഇനി ചോദ്യത്തിന് ഉത്തരം നൽകി മടുക്കും.. ?
പുറത്തു ഇറങ്ങി നോക്കിയപ്പോൾ അത് ബന്ധുക്കൾ തന്നെ ആണ്, എന്റെ അമ്മായിഅപ്പനും കൂടെ എന്റെ ഭാര്യയും.. ?
വണ്ടി നിർത്തി സാർ ഇറങ്ങി..
' ഇപ്പോൾ എങ്ങനെ ഉണ്ട് ജേക്കബ്? ' സാർ ഒരു പുഞ്ചിരി സമ്മാനിച്ചു ചോദിച്ചു..
' കുഴപ്പമില്ല..' ഞാൻ മറുപടി നൽകി..?
' രാവിലെ ഡിസ്ചാർജ് ആയല്ലേ...'
അത് സാർ ചോദിക്കുമ്പോൾ എന്റെ പ്രിയ പത്നി വണ്ടിയിൽ നിന്നും ഇറങ്ങി..
സാർ വണ്ടിയുടെ പുറകിൽ നിന്നും അവളുടെ ബാഗുകൾ എടുക്കാൻ തുടങ്ങി..
അപ്പോൾ അവളെ ഇവിടെ കൊണ്ടുവന്നു വിടാൻ വന്നതാണ് അല്ലേ..?
അവളും കാറിൽ നിന്നും ഇറങ്ങി, ഒരു കറുപ്പ് ചുരിദാർ ആണ് വേഷം..
ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ ചുരിദാറിന് മുകളിലൂടെ ഒരു അണലി കുഞ്ഞിനെ പോലെ വഴുതി കിടന്നു..
അമ്മയും, ഉണ്ണി ചേട്ടനും ഇറങ്ങി വന്നു..
ഉണ്ണി ചേട്ടൻ വേഗം ചെന്നു അവളുടെ ബാഗുകൾ സാറിന്റെ കൈയിൽ നിന്നും വാങ്ങി..?♂️
ഞാനും വണ്ടിക്കു അടുത്തേക്ക് ചെന്നു..
എന്നോട് ഒന്നും മിണ്ടാതെ എന്നെ നോക്കി അവൾ ഒരു നിമിഷം നിന്നു...
' അകത്തോട്ട് കേറി വാ മോളെ ' അമ്മ അവളുടെ കൈയിൽ പിടിച്ചു ഉള്ളിൽ കേറ്റി..
💬 Comments
View all comments