Chapter Title : പരിണയ സിദ്ധാന്തം 6 [അണലി]
ഇറങ്ങി..
ഞാൻ എന്റെ അടുത്ത് നിന്ന ശ്രുതിയുടെ കാതിൽ ചോദിച്ചു...
' അച്ഛൻ ഇവിടെ നിൽക്കാൻ സമ്മതിചോ..' ?
അവൾ എന്റെ കണ്ണിൽ നോക്കി ഒരു ചിരി സമ്മാനിച്ചു..
' ടാ ചെക്കാ... രണ്ടുപേരുടെ പിണക്കം എല്ലാം മാറിയോ ' അമ്മ അത് ചോദിച്ചപ്പോൾ അവൾ എന്റെ പുറത്തു ആരും കാണാതെ ഒരു നുള്ള് തന്നു..
അവർ അടുക്കളയിൽ സംസാരിച്ചു കുറേ നേരം നിന്നു..?
ഞാൻ ഉണക്ക മീനു ചുറ്റും നടക്കുന്ന കണ്ടൻ പൂച്ചയെ പോലെ അവിടെ പച്ച ക്യാരറ്റും മുരിങ്ങക്കയ്യ്‌യും എല്ലാം കടിച്ചു നടന്നു..?♂️
' നീ ഞങ്ങളു പെണ്ണുങ്ങൾ സംസാരിക്കുന്നിടത്തു വന്ന് നിൽക്കാതെ അപ്പുറത്തോട്ടു പോടാ ചെക്കാ..'
അമ്മ അത് പറഞ്ഞു എന്നെ നോക്കി കൈ കാട്ടി..
' ഞാൻ ഒരു കട്ടൻ കാപ്പി ഇട്ടിട്ട് പോവാ..' ഞാൻ അഭിമാനം രക്ഷിക്കാൻ ആദ്യം മനസ്സിൽ വന്നത് പറഞ്ഞു..
അഭിമാനം മുഖ്യം ബിഗിലെ...?
അവിടെ ഇരുന്ന ഒരു കാപ്പി തിളപ്പിക്കുന്ന പാത്രം എടുത്തു ഞാൻ കഴുക്കാൻ തുടങ്ങി...
എന്റെ കൈയിൽ നിന്നും ആ പാത്രം വാങ്ങി ശ്രുതി ശബ്ദം കുറച്ചു പറഞ്ഞു..
' ഞാൻ ഇട്ടു തരാം '..?
അമ്മ ഇതൊക്കെ കേട്ടു കൈ കെട്ടി അവിടെ ചാരി നിൽപ്പുണ്ട്, ഷാരോൺ ചേച്ചി അമ്മയുടെ തോളിൽ മുഖം വെച്ചു എന്നെ നോക്കി കളിയാക്കി ചിരിച്ചു.. ?
' ഞാൻ പോകുവാ ' ഞാൻ അതും പറഞ്ഞു അടുക്കളയിൽ നിന്നും പിണങ്ങി ഇറങ്ങി..
അടുക്കളയിൽ അല്ലേ ഇതുങ്ങളുടെ കളി നടക്കു... ധൈര്യമുണ്ടേൽ അങ്ങ് ഹാളിലോട്ടു വരട്ടെ.. ?
' ടാ ഞങ്ങളു ചുമ്മാ പറഞ്ഞതാ.... ' ഷാരോൺ ചേച്ചിയുടെ ശബ്ദം ഞാൻ പുറകിൽ കേട്ടു..
നീ പോടി... നിന്റെ കല്യാണം കഴിഞ്ഞപ്പോൾ ഓരോ ടിപ്സും ചോദിച്ചു എന്റെ അടുത്തു വരുമായിരുന്നു നിന്റെ പൊട്ടൻ കെട്ടിയോൻ.. ?
' എന്താടാ ഫുൾ ടൈം അടുക്കളയിൽ ചുറ്റി നടക്കുന്നത്.. നിനക്കു ഇരുപ്പു ഉറക്കുന്നില്ലേ ' പൊട്ടൻ കെട്ടിയോൻ ആണ്.. ഷേ... ഉണ്ണി ചേട്ടൻ ആണ്..
ഹാളിലും രക്ഷയില്ല എന്ന് കണ്ട ഞാൻ
💬 Comments
View all comments