Chapter Title : പരിണയ സിദ്ധാന്തം 6 [അണലി]
വരാന്തയിൽ പോയിരുന്നു...
എന്റെ ഫോൺ മുഴങ്ങാൻ തുടങ്ങി...
ജോഷുവ ആയിരുന്നു..
" ടാ ജോഷുവ.... ഹലോ "?
" 3000 രൂപ തന്നാൽ മൂന്ന് രഹസ്യങ്ങൾ ആരോടും പറയാതിരിക്കാം "
" ഓഹോ... വോൾ സെയിൽ ആണെല്ലോ.. എന്തല്ലാം ആണ് രഹസ്യങ്ങൾ.. "?
" സാനിനെ ഒറ്റിയത് നീ തന്നെ ആണ്, കുഞ്ഞുനാൾ മുതൽ കൂടെ നടന്നവന്റെ ഫോൺ ലോക്ക് നിനക്കു അറിയാമാരുന്നു....
അമ്പലത്തിൽ കേറാതെ നിന്ന അനന്ദുവിനു നീ അതു പറഞ്ഞു കൊടുത്തു..
അവൻ അഖിലിന്റെ ഫോൺ എടുത്ത് അതിൽ വാട്സ്ആപ്പ് വഴി നിലാ മിസ്സിന് സന്ദേശം അയച്ചു... മിസ്സിന്റെ അടുത്ത് ഇരുന്ന ഞാൻ അതു കണ്ട് കാശു കിട്ടാൻ സാനിനോട് പറയും എന്ന് നിനക്കു അറിയാമായിരുന്നു..." ?
" സാനിനെ ഞാൻ എന്തിനു ഒറ്റണം "
" നമ്മുടെ കോളേജിൽ സൂയിസൈഡ് ചെയ്ത കൊച്ച്, എൽസ .... അവളെ അനന്ദുവിനു ഇഷ്ടം ആയിരുന്നു... പക്ഷെ അവൻ അത് അവളോട് പറഞ്ഞില്ല... അതിനു മുൻപ് തന്നെ സാനും ആയി അവൾ ഇഷ്ടത്തിലായി.. തന്റെ ഹൃദയവും ശരീരവും നൽകിയവന്റെ കൂടെ എപ്പോഴും സമയം ചിലവഴിക്കാൻ അവൾ ആഗ്രഹിച്ചു... അവളുടെ സ്നേഹം അവനു ഭ്രാന്തായി തോന്നി... അവൻ അവളെ ഉപേക്ഷിച്ചു.... അവൾക്കു അതു സഹിക്കാൻ ആയില്ല, അവൾ എല്ലാം അവസാനിപ്പിച്ചു...?
അവളുടെ വീട് അനന്ദുവിന്റെ വീടിന്റെ അടുത്താണ് അപ്പോൾ പൂവണിയാതെ പോയൊരു ബാലകാല പ്രണയം ആയിരുന്നു അല്ലേ... ഇതു അറിഞ്ഞപ്പോൾ നീ അനന്ദുവിനെ സഹായിക്കാൻ തീരുമാനിച്ചു... അതിലൂടെ അഖിലുമായി വീണ്ടും കൂട്ടുകൂടാനും പറ്റും ... നിന്നെ ഞാൻ സമ്മതിച്ചു തന്നു അളിയാ.. "?
" എന്നിട്ടു.... "
" നീ ആ കത്ത് ശ്രുതിയുടെ കൈയിൽ കൊടുക്കാൻ പറഞ്ഞു ആര്യക്കു കൊടുത്തത് അവൾ അത് എല്ലാരിലും എത്തിക്കും എന്ന് നിനക്കു അറിയാവുന്നതു കൊണ്ടാണ്, നിനക്കു ആ സംഭവം ശ്രുതിയുടെ മുന്നിൽ അനുകമ്പ നേടി തന്നു...ഹലോ നിനക്കു കേൾക്കാമോ..."?
" കേൾക്കാം നീ പറഞ്ഞോ... "
" നീ തന്നെ അറിഞ്ഞോണ്ട് ഒരു ആക്‌സിഡന്റ് നിർമ്മിച്ചു, പരുക്ക് ഒന്നും ഇല്ലാ എന്ന്
💬 Comments
View all comments