Chapter Title : പരിണയ സിദ്ധാന്തം 6 [അണലി]
അറിഞ്ഞപ്പോൾ നീ തല കറങ്ങി വീണത് പോലെ അഭിനയിച്ചു, നിന്റെ ലക്ഷ്യത്തിലേക്കുള്ള അവസാനത്തെ പടി "
" നീ ഇതെല്ലാം എങ്ങനെ..... " ?
" അതൊക്കെ ഞാൻ അറിയും.... ഞാൻ പറഞ്ഞിരുന്നില്ലേ രഹസ്യങ്ങൾ ചോർത്തുന്നതാണ് എന്റെ കഴിവെന്നു.. "
" ടാ ഞാൻ ഒന്ന് പറഞ്ഞു തീർക്കെട്ടെ "
" നീ പറ... "?
" നീ ഇതെല്ലാം എങ്ങനെ അറിഞ്ഞെന്നു എനിക്കറിയാം.. "
" ഓഹോ... "
" നീ ഈ ബാർട്ടർ സിസ്റ്റം എന്ന് കേട്ടിട്ടുണ്ടോ? "
" ഇല്ലാ എന്താ "?
" അതായിത് നമ്മൾ കാശിനു പകരം ഒരു സാധനത്തിനു പ്രതിഫലമായി മറ്റൊന്ന് കൊടുക്കുന്നത് "
" എന്ത് സാധനം "
" വേറൊരു രഹസ്യം... ശ്രുതിയെ കുറിച്ച് നീ പറഞ്ഞ നിന്റെ രഹസ്യങ്ങൾ നീ അറിഞ്ഞത് നീമയിൽ നിന്നും ആണ്, അവളുടെ ഫോണിലെ എന്റെ പേര് എല്ലാം പറഞ്ഞു തന്നത് നീമയാണ്. നീയും നീമയും തമ്മിൽ ഇഷ്ടത്തിൽ ആണ്. നിങ്ങൾ ആരോടും പറയാതെ വെച്ച ആ രഹസ്യത്തിൽ നീമ ഇപ്പോൾ ഗർഭിണിയാണ്... നിനക്കു അവളുമായി നാട് വിടാനാണ് പണം വേണ്ടത്... ഞാൻ ഒരു അഭിപ്രയം പറഞ്ഞാൽ നീ അവളെ വിളിച്ചോണ്ട് നിന്റെ വീട്ടിൽ ചെന്നു കാര്യം പറ "?
"ടിം ടിം ടിം..."
മറുതലയിൽ ഫോൺ കട്ട് ആയത് ഞാൻ അറിഞ്ഞു..?
ഞാൻ മേഖങ്ങൾക്ക് ഇടയിലൂടെ എന്നെ നോക്കി ചിരിക്കുന്ന സൂര്യനെ കണ്ടു...
' ഇതാ കാപ്പി ' എന്റെ അടുത്തു ഒരു ഗ്ലാസുമായി വന്ന് അവൾ മൊഴിഞ്ഞു..
' നിനക്കു കാപ്പി വേണ്ടേ..'
' ഈ നട്ടുച്ചക്കോ...'?
' ഞാൻ അന്ന് നീ പറഞ്ഞത് സഹിക്കാൻ പറ്റാതെ രാത്രി ഇറങ്ങി കരയാൻ പോയത് ഓർമ്മയുണ്ടോ '
' കരയാൻ പോയതാണോ. മ് ഞാൻ ഓർത്തു എന്നോട് പിണങ്ങി പോയതാണെന്ന് ' അവൾ അവിടെ നിന്നു കാലുകൊണ്ട് ടൈൽസിൽ പടം വരച്ചു..
' അന്ന് ഞാൻ രണ്ട് ഡയറി മിൽക്ക് സിൽക്ക് വാങ്ങി റൂമിൽ വെച്ചത് ഓർമ്മയുണ്ടോ ' ?
💬 Comments
View all comments