Chapter Title : പട്ടാളക്കാരൻ വാസു 2 [Kiran]
ഒന്നും തീരുമാനിച്ചില്ല. പെൻഷൻ അതു ഞാൻ രാജ്യത്തിനു വേണ്ടി അധ്വാനിച്ചത്തിന് മിലിറ്ററി എനിക്ക് തരുന്ന ഒരു ബഹുമാനമായിട്ടാണ് കാണുന്നെ. പിന്നെ കോടയുടെ കാര്യം അതു കിട്ടിയാൽ തന്നെ അടിച്ചു ആരുടെയും മെക്കിട്ടു കയറാൻ ഞാൻ പോക്കില്ല. ഇനി ആരെങ്കിലും വന്നാൽ ചുമ കൈകെട്ടി നിൽക്കുകയും ഇല്ല.
പണ്ട് ഇവിടെന്നു പോയ വാസു അല്ല തന്റെ മുന്നിൽ നിൽക്കുന്നതെന്ന് മനസ്സിലായ ഭദ്രൻ പതുക്കെ അവിടെനിന്നു പോയി. ഭദ്രൻ തന്നെ ചൊടിപ്പിക്കാൻ ചോദിച്ചതാണെക്കിലും വാസുവും ഇപ്പോഴാണ് തന്റെ ഭാവി കാര്യത്തെ കുറിച്ച് ആലോചിച്ചത്. ഇരുപ്പതിയൊന്നു വർഷത്തെ സമ്പാദ്യം തന്റെ കൈയിൽ ഉണ്ട് ഇനി പെൻഷനും കിട്ടും എന്നാലും ചുമ്മാ നിൽക്കാതെ എന്തെങ്കിലും ഒന്നു തുടങ്ങണം.
10 മണി ആയപ്പോൾ കവലയിലേക്ക് ഇറങ്ങിയ വാസു രഘുവിന്റെ കടയിൽ കയറി.
വാസു - ടാ ഒരു ചായ എടുക്ക്.
ചായ എടുക്കുമ്പോൾ വാസു എന്തിനെയോ കുറിച്ച് ആലോചിക്കുന്നത് മനസ്സിലാക്കി രഘു ചായ വാസുവിന് കൊടുത്തു.
രഘു -എന്താടാ എന്തു പറ്റി വന്നപ്പോൾ തോട് എന്തോ ആലോചനയിൽ ആണലോ.
വാസു - ടാ ഇനി എന്തു ചെയ്യുമെന്ന അലോചിക്കുന്നെ.
രഘു - എന്തു ചെയ്യുന്നതിന്റെ കുറിച്ച്.
വാസു - ടാ റിട്ടായിർമെന്റ് ആയി അല്ലെ വന്നേ ഇനി ഭാവിയിൽ എന്തു ചെയ്യുമെന്ന്.
രഘു - മ്മ് ശരി ആണലോ ചുമ്മാതെ എത്രന്നു പറഞ്ഞു ഇരിക്കും. നിനക്ക് എന്തെങ്കിലും മനസ്സിൽ ഉണ്ടോ.
വാസു - അങ്ങനെ ചോദിച്ചാൽ ഒന്നും മനസ്സിൽ ഇല്ല പിന്നെ ഉള്ളത് വീടിനു പുറകിൽ ചുമ്മാ കുറെ സ്ഥലം കിടക്കുന്നുണ്ട് അവിടെ എന്തെകിലും
💬 Comments
View all comments