Chapter Title : പട്ടുനൂൽ പ്രേമം [കൊമ്പൻ]
ഫോൺ എടുത്തു നെറ്റ് ഓണാക്കി. ആദ്യമായി സ്റ്റോറി ഇട്ടുകൊണ്ട് ഫോൺ ടേബിളിൽ വെച്ചതും ഒന്ന് രണ്ടു പേര് ഫോട്ടോ സൂപ്പർ എന്ന് റിപ്ലൈ ചെയ്തു. അതിലൊരു കുഞ്ഞു വണ്ട് കാണാം എന്ന് നാട്ടിലുള്ള എന്റെ കൂടെ പഠിച്ച ലിജി റിപ്ലൈ ചെയ്തപ്പോൾ ഞാൻ ആ വാട്സാപ്പ് സ്റ്റോറി തന്നെ ഒന്നുടെ തൊട്ടതും Seen by എന്നൊരു ലിസ്റ്റ് താഴെ നിന്നും പൊന്തിവന്നു. അതിൽ എന്റെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരുടെ പെരും ഒപ്പം ഫോട്ടോയും എനിക്ക് കാണാമായിരുന്നു, എനിക്ക് സംഭവമാദ്യം കത്തിയില്ല. പക്ഷെ അടുത്തനിമിഷം അനുമോൾ എന്നെ പറ്റിച്ചതാണാണ് എന്ന് മനസ്സിലായതും എനിക്ക് കലി പൂണ്ടു വന്നു.
അനുമോൾ മാത്‍സ് പ്രോബ്ലെംസ് ചെയ്യുകയായിരുന്നു. ഞാൻ കാലൊച്ചയില്ലാതെ അവളുടെ പിറകെ നടന്നു നടന്നു അവളുടെ ചെവിയിൽ പതിയെ തലോടി പിടിച്ചു തിരുമ്മി.
“ആ ആഹ് അമ്മെ! വിടൂ” അനുമോൾ അലറിയതും അവളെ കൂടുതൽ നോവിക്കാതെയിരിക്കാൻ ഞാൻ ചെവിയിൽ പിടിച്ച രണ്ടു വിരലുകളെ വിട്ടു.
“ഹൂ നീറുന്നു അമ്മെ, എന്തിനാ? എന്തിനാ എന്നെ ചെവിയിൽ നുള്ളിയെ ഞാനെന്തു ചെയ്തു?”
ഫോണിൽ സീൻ ബൈ എന്ന സ്ക്രീൻ അവളുടെ നേരെ പിടിച്ചശേഷം ഇതെന്താണ് എന്ന് ചോദിച്ചതും അവളുടെ കണ്ണുകൾ വിടരുകയും നുണക്കുഴി ഉള്ളിലേക്ക് ചുഴിയുകയും ചെയ്തു. ചിരി ചുണ്ടുകളിൽ എവിടെയൊ തത്തി കളിക്കുന്നപോലെ ഉണ്ടായിരുന്നു.
“അത് ഞാനമ്മയെ ചുമ്മാ പറ്റിക്കാൻ!” അവളുടെ കൈമുട്ടിനു മേലെ ഒരു നുള്ളുകൂടെ കൊടുത്തപ്പോഴാണ് എനിക്ക് സമാധാനമായത്. ഇങ്ങനെയുണ്ടോ ഒരു മോള്. ടെക്നോളജി മാറി മാറി വരുന്ന സമയത്തു അത് അഡാപ്റ് ചെയ്യാൻ ഓൾഡ് ജനെറേഷനിൽ ഉള്ള ഞങ്ങളെ
💬 Comments
View all comments