Chapter Title : പവൻ [Pavi]
ക്കു ഒക്കെ പോകുമായിരുന്നു.. അതുകൊണ്ട് തന്നെ ഇമ്മാതിരി ചെറിയ ചെറിയ പണികൾ ഇടക് കിട്ടും..
അതിനേക്കാൾ ഒക്കെ എനിക്ക് സങ്കടമായത് തിരികെ ക്ലാസ്സിൽ ചെല്ലുബോൾ ആയിരുന്നു, ക്ലാസ്സിലെ എല്ലാ തെണ്ടികളും ഷഹാനയുടെ ചുറ്റിനും ഉണ്ട്, എന്തോ സൂപ്പർ ബൈക്ക്, സൂപ്പർ കാർ ഒക്കെ കണ്ടപോലെ... എന്റെ എല്ലാ പ്രതീക്ഷകളും അപ്പോളേക്കും ഞാൻ മൂലയ്ക്ക് എടുത്തു വെച്ചു.. എന്നെക്കാളും മുട്ടൻ ഗ്ലാമർ ബോയ്സ് എല്ലാം ഉണ്ട്, സൊ നമ്മള് അങ്ങ് ഒതുങ്ങി ഇല്ലങ്കിൽ ഉള്ള പേരുടെ ചീത്ത ആയാലോ...
അങ്ങനെ ദിവസങ്ങൾ കടന്നു പൊക്കോണ്ടിരുന്നു, ഇടക്കും തലക്കും എന്തേലും ഒന്ന് ചോദിച്ചു പോകുന്ന ഒരേ ക്ലാസ്സിലെ 2 സ്റ്റുഡന്റസ് മാത്രം എന്ന ബന്ധമേ ഉണ്ടായുള്ളൂ ഞങ്ങൾക് ഇടയിൽ..
അപ്പോഴും ക്ലാസ്സിലും മറ്റു ക്ലാസ്സ്കളിലും അവളെ സെറ്റ് ആക്കാൻ ഓരോ നാറികൾ ശ്രെമിച്ചോണ്ടേ ഇരുന്നു... ശ്യാം പറഞ്ഞു കേട്ടു പെട്ടന്ന് ഒന്നും സെറ്റാകുന്ന ടൈപ്പ് അല്ലെന്ന്, കൂടെ അവളുടെ വീട് റാന്നിയിൽ ആണെന്നും.. നമ്മുടെ പഞ്ചായത്തിൽ നിന്ന് ലാലേട്ടൻ പറഞ്ഞപോലെ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ഉള്ളതിനാൽ നാട്ടിലും ഒന്നും നടക്കില്ലെന്ന ഉറപ്പോടു കൂടി അവളോട് തോന്നിയ എല്ലാ ഇഷ്ട്ടവും ഞാൻ അങ്ങ് ഉപേക്ഷിച്ചു... പക്ഷെ ജീവിത വഴികൾ എന്നിലേക്ക് തന്നെ അവയെല്ലാം തിരികെ കൊണ്ട് തരുമെന്ന് എനിക്ക് അറിയില്ലാരുന്നു..
ഓണം വെക്കേഷനു സ്റ്റാർട്ട് ചെയ്യാൻ ഒരു വീക്ക് കൂടി ഉണ്ട്, എക്സാം, ഓണം സെലിബ്രേഷൻ എല്ലാം കഴിഞ്ഞത് കൊണ്ട് എല്ലാർക്കും വേണേൽ വീട്ടിൽ പോകാം, പക്ഷെ ഒരു വീക്ക് കൂടി ഫ്രഞ്ച് ക്ലാസ്സ് ഉണ്ട്...
ഷഹാനയോട് തോന്നിയ അടുപ്പം ഇല്ലാതായതും
💬 Comments
View all comments