0%

Chapter Title : പേയിങ് ഗസ്റ്റ് [Kitozaaki]

Author : KIYOZAAKI Read All Parts 341230

ഞാൻ എത്രമാത്രം ഒറ്റപ്പെട്ടവനാണെന്ന് ജനാലയ്ക്കരികിലുള്ള എന്റെ ആ നിൽപ്പ് വിളിച്ചോതുന്നുണ്ടായിരുന്നു. അവളുടെ മനസ്സിൽ എന്നെക്കുറിച്ചുള്ള ചിന്തകൾ പതുക്കെ മാറിമറിയാൻ തുടങ്ങിയത് ഞാൻ അറിഞ്ഞിരുന്നില്ല.

ഒരു ദിവസം വൈകുന്നേരം ലിവിംഗ് റൂമിലെ മേശപ്പുറത്തിരുന്ന ഒരു പഴയ ഫോട്ടോ ഫ്രെയിം പാറുവിന്റെ ശ്രദ്ധയിൽപ്പെട്ടു. ഞാനും ഒരു പെൺകുട്ടിയും ഒന്നിച്ച് ചിരിച്ചുനിൽക്കുന്ന ഒരു ചിത്രമായിരുന്നു അത്.

"അതാരാ സാം? വൈഫ് ആണോ?" പാറു കൗതുകത്തോടെ ആ ഫോട്ടോയിലേക്ക് നോക്കി ചോദിച്ചു.

അത് കണ്ടതും എന്റെ മുഖത്ത് പെട്ടെന്നൊരു നിഴൽ പടർന്നു. ഉള്ളിലെ അസ്വസ്ഥത പുറത്തുകാട്ടാതെ, "ആഹ്... അതെ, ഡോണ. അവൾ ഇപ്പോൾ ബാംഗ്ലൂരിൽ ആണ്, കഴിഞ്ഞ ദിവസം വിളിച്ചപ്പോ pregnancy ഇൽ കുറച്ച് complications ഉണ്ട് എന്ന് പറഞ്ഞു. ഇപ്പോ അത് കൊണ്ട് travel avoid ചെയ്തിരിക്കുകയാണ്"

താൻ വിവാഹിതനാണെന്നും ഭാര്യ തനിക്കൊപ്പമുണ്ടെന്നും വരുത്തിത്തീർക്കാനായിരുന്നു ആ നിമിഷം എന്റെ ശ്രമം. ഒരു പെൺകുട്ടി തനിയെ താമസിക്കാൻ വരുമ്പോൾ, വീടിന്റെ ഉടമസ്ഥനായ ഞാൻ ഡിവോഴ്സ്ഡ് ആണെന്നും ഇവിടെ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും അറിഞ്ഞാൽ അവൾക്ക് ഒരുപക്ഷേ സുരക്ഷിതത്വം കുറവായി തോന്നിയാലോ എന്ന ചിന്തയായിരുന്നു എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവളുടെ സുരക്ഷിതത്വത്തെയും സമാധാനത്തെയും കരുതി മാത്രമാണ് ഞാൻ ആ കള്ളം പറഞ്ഞത്. എന്നാൽ ആ സത്യം അധികനാൾ ഒളിച്ചുവെക്കാൻ എനിക്ക് കഴിഞ്ഞില്ല.

പിറ്റേന്ന് വില്ലയിലെ ഗാർഡൻ വൃത്തിയാക്കാൻ വന്ന അന്നാമ്മ ചേച്ചി വഴിയാണ് പാറു ആ സത്യം അറിഞ്ഞത്. ഞാനും ഭാര്യയും രണ്ട് വർഷം മുൻപ് നിയമപരമായിത്തന്നെ വേർപിരിഞ്ഞതാണെന്നും, അന്നുമുതൽ ഈ വലിയ വില്ലയിലെ ഭാരമേറിയ ഏകാന്തതയിലാണ് ഞാൻ ജീവിക്കുന്നതെന്നും അവർ അവളോട് പറഞ്ഞു. സത്യത്തിൽ

💬 Comments

View all comments