Chapter Title : പേയിങ് ഗസ്റ്റ് [Kitozaaki]
ഒരു സൗന്ദര്യ പിണക്കത്തിൽ തുടങ്ങിയതാണ്, അതങ്ങനെ മുന്നോട്ട് പോയി.
ആ സത്യം അറിഞ്ഞപ്പോൾ പാറുവിന്റെ ഉള്ളിൽ ഒരു നൊമ്പരമാണ് പടർന്നത്. ഞാൻ അവളോട് കള്ളം പറഞ്ഞ് കബളിപ്പിച്ചു എന്ന ദേഷ്യത്തേക്കാൾ, ഈ വലിയ വീടിന്റെ നടുവിലും ഞാൻ അനുഭവിക്കുന്ന ആ ഏകാന്തതയോടും ശൂന്യതയോടുമാണ് അവൾക്ക് അളവറ്റ സഹതാപവും ആർദ്രതയും തോന്നിയത്. ഉള്ളിൽ ഇത്രയും വലിയൊരു മുറിവ് ഒളിപ്പിച്ചു വെച്ചുകൊണ്ടാണ് ഞാൻ അവൾക്ക് മുന്നിൽ എപ്പോഴും ശാന്തനായി പുഞ്ചിരിച്ചു നിൽക്കുന്നതെന്ന് അവൾ തിരിച്ചറിയുകയായിരുന്നു.
പോണ്ടിച്ചേരിയിലെ ആ പ്രശസ്തമായ ബീച്ച് റിസോർട്ടായ 'വിൻഡ്ഫ്ലവർ' (Windflower) ലെ അക്കൗണ്ടന്റ് ട്രെയിനിയായുള്ള ജോലി പാറുവിന് ഒത്തിരി ഇഷ്ടപ്പെട്ടു. കൃത്യം രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയുള്ള ഒരു പക്ക ഓഫീസ് ജോലിയായിരുന്നു അത്. അവിടെയുള്ള കൊളീഗ്സും ബോസുമെല്ലാം വളരെ ഫ്രണ്ട്‌ലിയായ പെരുമാറ്റമായിരുന്നതുകൊണ്ട് പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല. എങ്കിലും, ഒരു വലിയ റിസോർട്ടിന്റെ മുഴുവൻ കണക്കുകളും കൈകാര്യം ചെയ്യേണ്ടി വന്നിരുന്നതുകൊണ്ട് ജോലി അത്യാവശ്യം ഹെക്റ്റിക്കും തിരക്കുപിടിച്ചതുമായിരുന്നു.
പക്ഷേ, ആ ജോലിത്തിരക്കുകൾക്കിടയിലും അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത് വിൻഡ്ഫ്ലവറിലെ അവളുടെ ഓഫീസ് റൂം ആയിരുന്നു. നന്നായി എയർകണ്ടീഷൻ ചെയ്ത ആ മുറിയുടെ ഒരു വശം മുഴുവൻ വലിയൊരു ചില്ലുജനാലയായിരുന്നു. ആ ചില്ലിലൂടെ പുറത്തേക്ക് നോക്കിയാൽ കൺകുളിർക്കെ കാണാം—അതിരുകളില്ലാതെ നീണ്ടുപരന്നു കിടക്കുന്ന ആ നീലക്കടലും, തീരത്തേക്ക് അടിച്ചുകയറുന്ന തിരമാലകളും. ആ ചില്ലുപാളികളെ ഭേദിച്ച് കടലിന്റെ നേർത്തൊരു ഇരമ്പൽ എപ്പോഴും ആ മുറിയിലേക്ക് അരിച്ചെത്താറുണ്ടായിരുന്നു. ആ കാഴ്ചയും ശബ്ദവും എത്ര വലിയ ജോലിത്തിരക്കുകൾക്കിടയിലും അവളുടെ മനസ്സിന് വലിയൊരു ആശ്വാസവും സമാധാനവും
💬 Comments
View all comments