0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ [സ്പൾബർ]

Author : Spulber Read All Parts 10.7K

പീലി വിടർത്തിയാടുന്ന മയിലുകൾ Peeli Vidarthiyaadunna Mayilukal | Author : Spulber


മുറ്റത്തേക്ക് ഇരച്ചെത്തിയ കാറ് കണ്ടപ്പഴേ സിറ്റൗട്ടിലിരുന്ന് മൊബൈലിൽ കുത്തിക്കൊണ്ടിരുന്ന നിഖില ഓടി അകത്തേക്ക് കയറി.
അടുക്കളയിൽ ജോലിയിലായിരുന്ന അമ്മ ഷീബയോട് പേടിയോടെ പറഞ്ഞു.

“അമ്മേ… അയാള് വന്നിട്ടുണ്ട്…”

“ആരാ മോളേ…”

‘അമ്മേ… അയാള്… ആ… ബെന്നി…”

അത് കേട്ടതും ഷീബയുടെ മുഖം വിളറി.

“എൻ്റീശ്വരാ… ഞാനിനി അയാളോടെന്ത് പറയും… എല്ലാ അവധിയും ഇന്നത്തോടെ തീർന്നല്ലോ..ഈശ്വരാ…”

ഷീബപേടിയോടെ മകളുടെ മുഖത്തേക്ക് നോക്കി. അവളും പേടിച്ചിരിക്കയാണ്. എങ്കിലും പറഞ്ഞു.

“അമ്മ ചെന്ന് അയാളോട് ഒരവധി കൂടി പറ… പൈസ ഉണ്ടായിട്ട് കൊടുക്കാത്തതല്ലല്ലോ… ഇല്ലാഞ്ഞിട്ടല്ലേ…കിട്ടിയാൽ ഉടനെ തരാമെന്ന് പറ..”

“എടീ.. കഴിഞ്ഞയാഴ്ച ഞാൻ തന്നെ അയാളോട് പറഞ്ഞ അവധിയാണിന്ന്.. ഇനിയെങ്ങിനാടീ നീട്ടിച്ചോദിക്കുന്നത്..”

“എങ്കിൽ പിന്നെ അമ്മ പെട്ടിയിൽ അടുക്കി വെച്ചതിൽ നിന്ന് കുറച്ചെടുത്ത് കൊടുക്ക്…
എൻ്റമ്മേ… അമ്മ ചെന്ന് പറ.. ഇല്ലെങ്കിൽ ഞാൻ പറയാം… എനിക്കയാളെ പേടിയൊന്നുമില്ല…’”

“ അയ്യോ… അമ്മൂ..അത് വേണ്ട… ഞാൻ തന്നെ പറയാം…”

ഷീബ അരയിൽ കുത്തിയ നൈറ്റിയഴിച്ചിട്ട് നേരെയാക്കി. പിന്നെ അതിൻ്റെ തുമ്പ് പൊക്കി മുഖം അമർത്തിയൊന്ന് തുടച്ചു.

“ഏതായാലും നീ കൂടി വാ…എനിക്കൊറ്റക്ക് പേടിയാ..”

ഷീബ, മകളുടെ കൈ പിടിച്ച് ഹാളിലൂടെ സിറ്റൗട്ടിലേക്ക് ചെന്നു. അവിടെയിട്ട ചൂരൽ കസേരയിൽ വിശാലമായി ഇരിക്കുകയാണ് ബെന്നി. മുപ്പത്തിനാല് വയസുള്ള സുമുഖനായ അവിവാഹിതൻ. വൈറ്റ് ജീൻസും, റെഡ് ടീ ഷർട്ടും വേഷം. വില കൂടിയ ലെതറിൻ്റെ ഷൂവ് പുറത്ത് അഴിച്ച് വെച്ചിട്ടുണ്ട്. റോളക്സിൻ്റെ പുതിയ മോഡൽ വാച്ചും, കഴുത്തിൽ സ്വർണത്തിൻ്റെ ഒരു ചങ്ങലയും.
രണ്ടാളേയും

💬 Comments

View all comments