Chapter Title : പെങ്ങളൂട്ടി
ബന്ധുക്കളാരോ പറഞ്ഞപ്പോൾ യാചനാ ഭാവത്തിൽ അവൾ ഒന്നു കൂടി എന്നെ നോക്കി…പക്ഷേ അനങ്ങാൻ കഴിഞ്ഞില്ലെനിക്ക്.. മറ്റെന്തൊക്കെയോ തിരക്കുകൾ ഉള്ളതായി അഭിനയിച്ച് വീണ്ടും നടക്കുമ്പോഴേക്കും അവൾ അച്ഛൻെറയും അമ്മയുടെയും അനുഗ്രഹം വാങ്ങി നിറമിഴികളോടെ വണ്ടിയിൽ
കയറിയിരുന്നു…….അന്നാദ്യമായി എൻെറ ഉള്ളിൽ ഇതുവരെ തോന്നിയിട്ടില്ലാത്ത എന്തോ ഒരു വികാരം… അവളെയൊന്ന് ചേർത്തു നിർത്തി ആ നെറുകയിൽ കെെ വെച്ച് അനുഗ്രഹിക്കേണ്ടതായിരുന്നു എന്നൊരു തോന്നൽ…
വണ്ടി അകന്നു പോകും തോറും മനസിനുള്ളിൽ എന്തോ ആഴ്ന്നിറങ്ങും പോലെ… ഭാരം കൂടും പോലെ….അന്നാദ്യമായി അവൾക്ക് വേണ്ടി എൻെറ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…..ഒാഡിറ്റോറിയത്തിൽ നിന്നും വീട്ടിലെത്തിയപ്പോൾ നേരെ അവളുടെ മുറിയിലേക്കാണ് കയറിയത്…. എന്തെങ്കിലും അത്യാവശ്യത്തിനല്ലാതെ താൻ ആ മുറിയിൽ കയറിയിട്ടില്ല… അവളെയൊട്ട് തൻെറ മുറിയിൽ കയറ്റാറുമില്ല….
മുറിയിൽ മേശപ്പുറത്ത് എൻെറയും അവളുടെയും ഫോട്ടോ വെച്ച ഒരു െഫ്രയിം ഇരിക്കുന്നു… ഒന്നിച്ചുള്ള ഫോട്ടോ അല്ല… കാരണം അങ്ങനെ ഒന്നിച്ചുള്ള ഒരു ഫോട്ടോ ഇല്ല………”മുഴുവൻ കഴിക്കല്ലേ വിനൂട്ടാ… ഇനി മുതൽ ഒരാളും കൂടെയുണ്ട്….” തനിക്ക് ഒരനിയത്തിയുണ്ടായ വിവരം അച്ഛൻ അറിയിച്ചത് ഇങ്ങനെയാണ്… കൂടെകളിക്കാൻ ഒരാളെ കാത്തിരുന്ന എനിക്ക് എൻെറ അവകാശങ്ങളെല്ലാം പകുത്തെടുക്കാൻ വന്ന ശത്രു ആയിട്ടേ അവളുടെ വരവിനെ എടുക്കാൻ കഴിഞ്ഞുള്ളൂ……
വീട്ടുകാരും ബന്ധുക്കളും അയൽവക്കക്കാരും അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞപ്പോൾ തനിച്ചായിപ്പോയെന്ന ചിന്ത ആ തോന്നലിനെ ഊട്ടിയുറപ്പിച്ചു,..വിനൂട്ടൻെറ മാത്രമായിരുന്നതെല്ലാം പതിയെ പതിയെ പങ്കു വെച്ചു പോകുന്നത് തൻെറ കുരുന്നു മനസിൽ പകയായി രൂപം കൊള്ളുകയായിരുന്നു….
വിനുവിൻെറ അനിയത്തിയെ വിദ്യയെന്ന് പേരു ചൊല്ലി വിളിച്ച് ഞങ്ങളുടെ ബന്ധം ഉറപ്പിക്കാൻ നോക്കിയപ്പോഴും തനിക്കവളോട് ദേഷ്യമായിരുന്നു…കുഞ്ഞിപ്പല്ലുകൾ കാട്ടി തന്നെ
💬 Comments
View all comments