0%

Chapter Title : പെങ്ങളൂട്ടി

Author : Kambikathakal Read All Parts 738

നോക്കി ചിരിച്ച അവളോട് ഒരു അഞ്ചു വയസുകാരനു ചെയ്യാൻ പറ്റുന്ന രീതിയിലൊക്കെ പക പോക്കിയിരുന്നു…..

അവളോട് പകരം വീട്ടാൻ ദെെവം എനിക്ക് തന്ന ആയുധം നിറമായിരുന്നു….. തന്നേക്കാൾ ഇരുണ്ട നിറമുള്ള അവളെ അവസരം കിട്ടുമ്പോഴെല്ലാം കളിയാക്കി ഞാൻ പലപ്പോഴും ജയിക്കുന്നതിൻെറ  ലഹരിയറിഞ്ഞു….ഒരു വാക്കു പോലും തിരിച്ച് പറയാതെ അവൾ ആ വിജയത്തിന് മാറ്റ് കൂട്ടിത്തരികയും  ചെയ്തു…..കാലം കടന്നു പോകും തോറും ഞാൻ അവളിൽ നിന്നും കൂടുതലായി അകന്നു…..

കൂട്ടുകാർ വീട്ടിലേക്ക് വരുമ്പോൾ ഈ കറുമ്പി ഇവിടെ ഉള്ളത് എനിക്ക് കുറച്ചിലാണെന്ന് താൻ അമ്മയോട് പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട് കരയുന്ന അവളുടെ മുഖം മുള്ളു തറയ്ക്കുന്ന പോലെ ഇന്ന് നെഞ്ചിൽ കൊള്ളുന്നു….അമ്മ വഴി മാത്രമായിരുന്നു ഞങ്ങൾ തമ്മിലുള്ള സംസാരം….. കൂട്ടുകാരികളോടും ബന്ധുക്കളായ കുട്ടികളോടും അടുത്തിടപഴകുമ്പോഴും വീട്ടിൽ ഒരേ ചോരയിൽ പിറന്നവൾ എനിക്ക് അന്യയായി തന്നെ നില കൊണ്ടു…….

ആദ്യമായി വാങ്ങിയ ബെെക്കിൽ അച്ഛനെയും അമ്മയെയും കയറ്റിയപ്പോഴും ഉമ്മറത്ത് നനുത്ത ചിരിയുമായി അവൾ നിൽപ്പുണ്ടായിരുന്നു….”അവളെ കൂടെ ഒന്നു കയറ്റെടാ മോനേ…” എന്ന് അമ്മ പറഞ്ഞപ്പോൾ അത് കേൾക്കാത്ത ഭാവത്തിൽ പുറത്തേക്ക് പോയ താൻ വീണ്ടും ഒരു കാരണവുമില്ലാതെ അവൾക്ക് മുന്നിൽ ജയിക്കുകയായിരുന്നു……

അന്ന് വെെകിട്ട് അമ്മ തൻെറ മുറിയിലേക്ക് വന്നു.. ” വിനൂട്ടാ… അവൾ നിനക്ക് ശത്രുവല്ല… നിൻെറ അനിയത്തിയാണ്.. നിൻെറ അതേ ചോര… എൻെറ വയറ്റിൽ പിറന്നതാ നിങ്ങൾ രണ്ടും.. അറിഞ്ഞു കൊണ്ട് ഇന്നേ വരെ ഒരു വേർതിരിവും ഞാനോ അച്ഛനോ നിങ്ങളോട് കാണിച്ചിട്ടില്ല… പിന്നെ എന്തിനാ നീ അവളെ തോൽപ്പിക്കാൻ നോക്കണേ……. നീ അവളെ തലേൽ

💬 Comments

View all comments