0%

Chapter Title : പെണ്ണൊരുത്തി 2 [Devil With a Heart]

Author : Devil With a Heart Read All Parts 4052

കൂർപ്പിക്കുന്ന ചേച്ചിയെ!!

അങ്ങനെ കിച്ചണിൽ തന്നെ നിന്നു സംസാരിച്ചുകൊണ്ടിരുന്നു… ചെവിയടിച്ചു പോകുന്ന ഒച്ചയിലെന്റെ ഫോൺ ഉടനെ റിങ്ങ് ചെയ്തു!!! പൊളിഞ്ഞ്!! നാടകം പൊളിഞ്ഞു തരിപ്പണമായിപ്പോയി!! ചേച്ചിയെ പറ്റിക്കാൻ കാണിച്ച നാടകം അടപടലം!!

ഏത് നാറിയാണ് കറക്ട് സമയത്ത് വിളിച്ചത് ന്ന് സ്ക്രീനിലേക്ക് നോക്കി

“Veni calling…”

യെവൾക്ക് വിളിക്കാൻ കണ്ട സമയം!! എന്റെയാവിശ്യത്തിന് അവളുടെ പേര് ഉപയോഗിച്ചിട്ടും അവളുടെ കാൾ എന്നെ അലോസരപ്പെടുത്തി.. ഞാനൊരു മൈരൻ ആണല്ലോ എന്ന ചിന്ത എനിക്കു വീണ്ടുമുണ്ടായി എന്നതാണ് സത്യം

ചേച്ചി എന്നെ ചൂഴ്ന്നു നോക്കിയതും.. ഞാൻ നിന്ന് പരുങ്ങി.. പെട്ടെന്ന് നിന്ന നിൽപ്പിൽ ഞാൻ കളം മാറ്റി ചവിട്ടി

“ആ.. ഹ..ഹലോ വേ..വേണീ കട്ട്‌ ആയിപോയി റേഞ്ച് ഇഷ്യൂ ആയിരിക്കും മഴയൊക്കെയല്ലേ?!!” നന്നായിട്ടൊന്നുരുണ്ടു പക്ഷെ അതേറ്റുകാണണമെന്നു ഞാനൂഹിച്ചു!!

“എന്ത്ന്നാടാ നീ പറയണേ?!! വേണി അങ്ങേതലയ്ക്കൽ നിന്നെന്നോട് ചോദിച്ചു

“അ.. ആ പറഞ്ഞോ വേണി കേൾക്കുണുണ്ട്!!” ഞാനൊരുപൊടി വിയർത്തു!

കൈകെട്ടി ചുണ്ടിന്റെ ഒരു കോണിൽ കടിച്ച് പിരികം ചുളിച്ച് സംശയത്തോടെയെന്നെ നോക്കികൊണ്ട് നിൽക്കാണുചേച്ചി..

“ഇപ്പോ പറയണോ? ഞാൻ റൂമിലെത്തീട്ട് പറയാം!!” ഞാൻ ഫോണിൽ ചേച്ചി കേൾക്കെ പറഞ്ഞു

“എന്ത് പറ്റി ആശ്വീ? എന്തൊക്കെയാ നീ പറയണേ വട്ടായോടാ നിനക്ക്?” അവൾ ചോദിക്കാത്തതിനൊക്കെ ഉത്തരം ഞാൻ പറഞ്ഞുകൊണ്ടിരുന്നപ്പോൾ വേണി തിരിച്ചു ചോദിച്ചു

ഞാൻ ഫോണുമായി വേഗം കിച്ചൺ വിട്ടു റൂമിലേക്ക് കയറിയതും അവളെ പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഞാൻ കാൾ കട്ട്‌ ചെയ്തു

പുറത്തിറങ്ങിയാൽ ചേച്ചിയുടെ വക ചോദ്യമുറപ്പാണ്… രണ്ട് മിനിറ്റ് പോലും കഴിഞ്ഞില്ല അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു

ഫോൺ ചെവിയിൽ വെച്ചുകൊണ്ട് വാതിൽ തുറക്കുമ്പോ തലയും ചെരിച്ചു കയ്യും കെട്ടി വളരെ സീരിയസ് ആയൊരു മുഖഭാവോമായി എന്നെ നോക്കി നിക്കുന്ന ചേച്ചിയെയാണ് കാണുന്നത്

വളരെ സാധാരണമായി ചേച്ചി തന്റെ കയ്യിലിരുന്ന ഫോൺ എന്റെ നേരെ കാട്ടി

‘Veni On Call’ സ്‌ക്രീനിൽ ഞാൻ കണ്ടു..

“ആ.. ഹ…ഹലോ വേണി… എന്താ ചേച്ചീടെ ഫോണിൽ..?” അവിഞ്ഞ മുഖഭാവത്തോടെ സ്ക്രീനിലോട്ട് തലനീട്ടി ഞാൻ ചോദിച്ചു

“എന്താ അശ്വി.. നിനക്കെന്താ പറ്റിയെ…നിന്റെ വട്ടൻ സംസാരം കേട്ടിട്ടാ

💬 Comments

View all comments