Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]
ഇല്ലേ" ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന് ഹൃതിക് ചോദിച്ചു. ഇവൻ ഇവിടെ ഉണ്ടായിരുന്നോ ലോഹിത് ചിന്തിച്ചു, അവനോട് കാര്യങ്ങൾ പറയുകയും ചെയ്തു.
"എനിക്കും മനസ്സിന് വല്ലാത്തൊരു മനപ്രയാസം, എന്ത സംഭവിക്കുന്നത് എന്നോ, എന്ത ചെയേണ്ടത് എന്നോ എനിക്ക് അറിയില്ല" ലോഹിത് പറഞ്ഞു.
"എന്റെയും കാര്യം ഇങ്ങനെ തന്നെ... ഒരു കാര്യം ചെയ്യ് നീ നാളെ സാനിയയോട് പോയി കാര്യം പറ, അത് കഴിഞ്ഞ് എന്റെ ഒരു പ്ലാൻ പറയാം" ഹൃതിക് പറഞ്ഞു.
"ഒന്ന് വേഗം പറയടാ, ഇനി അതിന് വേണ്ടി നാളെ വരെ ഇരിക്കണോ" ലോഹിത് ചോദിച്ചു.
"ഞാൻ വളരെ കഷ്ടപ്പെട്ടാടാ വളച്ചെടുത്തത് ഇങ്ങനെ ഒരു ഒറ്റ വാക്ക് കൊണ്ട് വേണ്ടാന്ന് എനിക്ക് നല്ല സങ്കടം ഉണ്ട്" സാം പറഞ്ഞു.
"ഇതാണ് കാരണം നാളെ അവളോട് പോയി പറഞ്ഞിട്ട് മനസ്സ് മാറുവോ എന്ന് എനിക്ക് സംശയമുണ്ട്" ഹൃതിക്ക് പറഞ്ഞു.
അടുത്ത ദിവസം കോളേജിന്റെ പുറകിൽ ഉള്ള പാർക്കിൽ...
"ഇതെങ്ങനെ നീട്ടി കൊണ്ടുവന്ന അർത്ഥമില്ല. നമുക്ക് ബ്രേക്ക് അപ്പ് ആവാം" സാനിയ സമീറിനോട് പറഞ്ഞു. താൻ പറയുന്നതിനേക്കാളും മുന്നേ അവൾ അങ്ങനെ പറയുന്നത് കേട്ട് അവൻ ചെറുതായി ഒന്ന് ഞെട്ടി. ഇവൾക്ക് മെല്ലെ മെല്ലെ കാര്യങ്ങൾ അവതരിപ്പിച്ച പോരെ ഇങ്ങനെ ഒറ്റയടിക്ക് വിളിച്ചു പറയണോ.
"സന്തോഷം... നിനക്ക് ഇതുപോലത്തെ നല്ല തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുണ്ടെന്ന് ഞാൻ അറിഞ്ഞില്ല"
"ഞാൻ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ല ഞാൻ എന്റെ ഒരു ഫ്രണ്ടിനോട് ചോദിച്ചു അവൻ പറഞ്ഞപ്പോഴാണ് അതായിരിക്കും നല്ലത് എന്ന് തോന്നുന്നു" സാനിയ ഒരു പുച്ഛഭാവത്തിൽ പറഞ്ഞു. അവനോ ഏത്
💬 Comments
View all comments