Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]
ലവൻ, എന്ന് ചിന്തിച്ചതും അവൾ പുറകിലേക്ക് വിരൽ ചൂണ്ടി ഒരാളെ കാണിച്ചു തന്നു. അവൾക്ക് മെസ്സേജ് അയച്ച് പ്രൊപ്പോസ് ചെയ്ത അമൽ.
അമലും സാനിയയും ഒരുമിച്ച് സ്കൂളിൽ പഠിച്ചത് ആണ്, ഒരേ നാട്ടുകാർ. അപ്പൊ ഈ പുണ്ട ആണ് എരിതീയിൽ പെട്രോൾ ഒഴിച്ചിട്ട് ഉണ്ടാവുക. ഇവിടെ എന്തേലും ഉണ്ടാവുമ്പോഴേക്ക് അവനോട് പറഞ്ഞ ഇവളെ പറഞ്ഞ മതിയലോ...
"എനിക്ക് ഒരു പ്രശ്നം ഉണ്ട് എന്ന് പറഞ്ഞപ്പോഴേക്കും അവൻ നാട്ടിൽ നിന്നും വന്നു. ഇഷ്ടമുള്ളവർ ഇങ്ങനെ ഒക്കെ ചെയ്യും എന്ന് എനിക്ക് അറിയില്ലലോ" വീണ്ടും അവൾ പുച്ഛിച്ചു.
'മൈര്... മെസ്സേജ് അയച്ച് ഇട്ട മതിയാർന്നു. ഇതിപ്പോ എന്തൊക്കെ കേൾക്കണം' എന്നും മനസ്സിൽ വിചാരിച്ച് തല ചൊറിഞ്ഞ് സമീർ അവിടെ നിന്നു.
"ഹായ്, ഐ ആം അമൽ..." എന്നും പറഞ്ഞ് അവൻ സാമിന് നേരെ കൈ നീട്ടി. കൂടുതൽ ഒന്നും ചിന്തിക്കാതെ സാം അവന്ടെ മൂക്കിൽ ഒരു ഇടി കൊടുത്തു. അപ്പൊ തന്നെ അവൻ മൂക്കും പൊത്തി നിലത്തേക്ക് ഇരുന്നു, അവളും അവന്ടെ അടുത്തേക്ക് ഓടി വന്നു. അവിടെ എന്ത് നടന്നാലും ഇനി കേൾക്കാനും അറിയാനും താല്പര്യം ഇല്ലാത്ത കൊണ്ടും സമീർ തിരിച്ച് നടന്ന് പോയി.
വൈകുനേരം ഹോസ്റ്റലിൽ
"നീ ഇങ്ങനെ വിഷമിക്കാതെ" ലോഹിത് പറഞ്ഞു.
"പിന്നെ വിഷമം വരാതെ. എന്റെ ഒരു അവസ്ഥ പറഞ്ഞ നിനക്ക് ഒക്കെ മനസ്സിലാവുമോ..." സമീർ മറുപടി കൊടുത്തു.
"പിന്നെ ഞാൻ നിന്നെ പ്രോത്സാഹിപ്പിക്കണോ... നിന്നോട് എന്തേലും ഒക്കെ പറയണ്ടേ എന്ന് കരുതി കഷ്ടപെടുമ്പോ നീ ഒരുമാതിരി... ആാാാഹ്..." ലോഹിത് പറഞ്ഞു.
"അപ്പൊ ശെരി എല്ലാരും
💬 Comments
View all comments