Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]
ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തോ... നാളെ രാത്രി നമ്മൾ പോവുന്നു" അലമാര തുറന്ന് കൊണ്ട് ഹൃതിക് പറഞ്ഞു.
"നിങ്ങള്ടെ മുഖഭാവം കാണാതെ തന്നെ നിങ്ങളുടെ സംശയങ്ങൾ ഞാൻ തീർത്തു തരാം" എന്നും പറഞ്ഞ് അവൻ അവരുടെ കൂടെ കട്ടിലിൽ വന്ന് ഇരുന്നു കൊണ്ട് ബാക്കി തുടർന്നു.
"നിനക്കും ഇവനും എനിക്കും എന്തകയോ പ്രേശ്നങ്ങൾ ആണലോ കുറച്ച് ആയിട്ട്, അതുകൊണ്ട് നമ്മൾ ഒരു ട്രിപ്പ് പോവുന്നു" ഹൃതിക് രണ്ട് പേരോടായിട്ടും പറഞ്ഞു. രണ്ട് പേരുടെയും മുഖത്ത് വല്യ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല
"ഞാൻ നിങ്ങൾ സന്തോഷം കൊണ്ട് ചാടും എന്നാണ് കരുതിയത്. ഏതായാലും ഞാൻ പോവാൻ"
"എന്റെ മൈരേ ക്ലാസ്സിന് ഒക്കെ പിന്നെ ആര് പോവും എന്ന് വെച്ചിട്ട" സാം ചോദിച്ചു.
"ഒരു 2 ദിവസം കഴിഞ്ഞാ ക്ലാസ്സ് കഴിയും, എല്ലാരം ഇന്റേൺഷിപ്പിന് പോവും. നമ്മൾ... ഞാൻ ട്രിപ്പ് പോവുന്നു, പുതിയ ഒരു മനിതൻ ആയി തിരിച്ച് വരുന്നു...
അവിടെ ആണെകിൽ കണ്ട് വരക്കാൻ പറ്റിയ കൂറേ സ്ഥലങ്ങളും ഉണ്ടാവും" എന്നും പറഞ്ഞ് ഹൃതിക് ഡ്രസ്സ് പാക്ക് ചെയ്യാൻ ആയി എന്നീട്ടു.
"എന്ന പിന്നെ പോയേക്കാം ലെ. നമ്മൾ എങ്ങനെ ആണ് പോവുന്നത്..." കൈ കൊണ്ട് ബൈക്കിന്റെ അക്‌സെലിറേറ്റർ കൊടുക്കുന്ന പോലെ ആംഗ്യം കാണിച്ചുകൊണ്ട് ലോഹിത് ചോദിച്ചു.
"ഹ്മ്മ് ഹ്മ്മ്... നമ്മൾ... നമ്മൾ ട്രെയിനിൽ ആണ് പോവുന്നത്. ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്തേക് ആണ് നമ്മളുടെ യാത്ര... നോർത്ത് ഈസ്റ്റ് ഇന്ത്യ" കൈ രണ്ടും അക്ഷത്തേക്ക് ഉയർത്തി ഹൃതിക് പറഞ്ഞു. സാം എന്ത് പറയണം എന്ന് അറിയാതെ അവനെ നോക്കി
💬 Comments
View all comments