0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]

Author : Malini Krishnan Read All Parts 754

നഹി ഹേ... (ഈ പേര് ഉള്ള ആരും ഇവിടെ ഇല്ലാ)" റീസെപ്ഷനിസ്റ്റ് മറുപടി കൊടുത്തു.

"വോ പേഷ്യന്റ് കെ സാത് ആയ ഹേ. പേഷ്യന്റ് കാ നാം ടു ത്രി ഫോർ, ഐസ കുച്ച് ഹേ... (ഞാൻ പറഞ്ഞ ആൾ രോഗിയുടെ കൂടെ വന്നത് ആണ്. അഡ്മിറ്റ്‌ ആക്കിയ ആളുടെ പേര് ടു ത്രി ഫോർ അങ്ങനെ എന്തോ ആണ്)"

"സാം..." പെട്ടന്ന് പുറകിൽ നിന്നും ഉള്ള വിളി കേട്ട് അവൻ തിരിഞ്ഞ് നോക്കി. കൈയും കെട്ടി അവിടെ അഭയ് നിൽക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റൽ ആണ് എന്നൊരു കാരണം കൊണ്ട് മാത്രം അവന്മാർ അവിടെ കിടന്ന് ബഹളം ഉണ്ടാക്കിയില്ല...

സമീർ അഡ്മിറ്റ്‌ ആക്കിയ ആളുടെ സുഖവിവരം എല്ലാം അന്വേഷിച്ചാ ശേഷം, രണ്ടാളും അവിടെ ഉണ്ടായിരുന്ന സോഫയിൽ ഇരുന്ന് സമീർ ലോഹിതുമായി സംസാരിച്ച് ഇരുന്നു...

"അവൻ വന്നില്ല ലെ" ലോഹിത് അവന്ടെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു.

"ഞാൻ വിളിച്ചപ്പോ അവൻ ഒടുക്കത്തെ തിരക്കിൽ ആയിപോയി... അതുകൊണ്ട് ആണ് അല്ലെങ്കിൽ അവൻ വന്നേനെ" സമീർ ലോഹിതന്റെ തൊലിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.

"അവൻ വരില്ല എന്ന് നമ്മൾ രണ്ടാൾക്കും അറിയാം, പിന്നെന്തിനാടാ..." എന്നും പറഞ്ഞ് ലോഹിത് നിർത്തി.

_______________________________________________

കഥ ഇനി നടക്കാൻ പോകുന്നത് എഴുതി നിർത്തിയെടുത്ത് നിന്നും 8 മാസം കഴിഞ്ഞാണ്. ഹൃതിക്കിന് വിശാകാപട്ടണത്തിൽ ഉള്ള ഒരു കോളേജിൽ അഡ്മിഷൻ ലഭിച്ചു. ഇവിടെ അടുത്ത് ഒന്നും കിട്ടാത്തോണ്ട് അല്ല, കുറച്ച് ദൂരത്ത് തന്നെ ആയിക്കോട്ടെ എന്ന് കരുതിയിട്ടാണ്.

പുതിയ സ്ഥലം... പുതിയ കൂട്ടുകാർ... പുതിയ ഭാഷ... പുതിയ രീതിക്കൾ...

💬 Comments

View all comments