Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]
ആ കോളേജിൽ ആകെ ഉണ്ടായിരുന്ന മൂന്ന് മലയാളി ആൺകുട്ടികൾ ആയിരുന്നു ഹൃതിക്, ലോഹിത് പിന്നെ സമീർ. അതുകൊണ്ട് തന്നെ ഇവർ മൂന്ന് പേരും പെട്ടന്ന് തന്നെ കൂട്ടായി.
(സീനിയർസിന്റെ ക്ലാസ്സ് എല്ലാം കഴിഞ്ഞു, ഞങ്ങളുടെയും അവരുടെയും പരീക്ഷകളും കഴിഞ്ഞു, അവർക്ക് ഇനി ഇന്റർവ്യൂ വേണ്ടി മാത്രം കോളേജിലേക്ക് വന്ന മതി. അതുകൊണ്ട് ഇന്ന് ഒരു പബിൽ വെച്ച് അവർക്ക് ഫെയേർവെൽ ആയിരുന്നു.)
"നമ്മളുടെ കൂടെ ഉള്ളത് ഇത്രയ്ക്കും സ്റ്റാൻഡേർഡ് ഇല്ലാത്ത ആൾകാർ ആണ് എന്ന് ഞാൻ അറിഞ്ഞില്ല" സാനിയ പറഞ്ഞു. കഴുത്ത് വരെ മുടി, കറുത്ത ഷോർട്ട് ഫ്രോക്ക് ആണ് അവളുടെ വേഷം. മലയാളി ആണെകിലും പഠിച്ചതും വളർന്നതും ഒക്കെ ബാംഗ്ലൂർ ആണ്.
"പിന്നെ പാർട്ടിക്ക് വരുമ്പോ കോളേജ് പോവുന്ന പോലെ വരണോ. പബിൽ അല്ലെ, ഇഷ്ടം ഉള്ളത് പോലെ എന്തും ചെയ്യാലോ" സമീർ അവളോട് പറഞ്ഞു.
"ഓഹ്... നീ എന്നെ എതിർത്ത് സംസാരിക്കുന്നോ... അതും ഏതോ ആൾകാർക്ക് വേണ്ടി. കൊള്ളാം, നൈസ്" പബിൻ ചുറ്റും നോക്കികൊണ്ട് സാനിയ പറഞ്ഞു.
"ഡി അങ്ങനെ പറഞ്ഞത് അല്ല ഞാൻ..." സമീർ ചിരിച് കൊണ്ട് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾ മൈൻഡ് ചെയ്യാത്തത് കണ്ടപ്പോ വേണ്ടാ എന്ന് വെച്ചു.
സമീർ, എല്ലാരും സാം എന്നും വിളിക്കും. നല്ല സ്റ്റൈലിഷ് ഹെയർസ്‌റ്റൈലും ചുണ്ടിന്റെ തൊട്ട് താഴെയായി കുറച്ച് രോമവും (soul patch എന്ന് പറയും) മാത്രം ഉള്ള ഒരു BBA'കാരൻ. പെൺകുട്ടിക്കോളോട് പെട്ടന്ന് തന്നെ കമ്പനി ആവുന്ന കൂട്ടത്തിൽ ആണ് ആൾ. എല്ലാവരോടും കൂറേ സംസാരിക്കുന്നത് വളരെ ഇഷ്ടപെടുന്ന കൂട്ടത്തിൽ ആണ് സമീർ.
💬 Comments
View all comments