Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]
ഈ മൂന്ന്പേരുടെയും കൂട്ടത്തിൽ കാമുകി ഉള്ള ഒരേ ഒരാൾ.
"ലോഹിതിന് ഈ പരിപാടി അത്ര ഇഷ്ടമായില്ല എന്ന് തോന്നുന്നു. ഭയങ്കര ചിന്തയിൽ ആണലോ" സാനിയ പറഞ്ഞു.
"അവൻ പിന്നെ എപ്പോഴും അങ്ങനെ ആണലോ. പക്ഷെ ഇപ്പൊ ഇവിടെ നിനക്ക് ഡിജിറ്റൽ ആർട്ട് ചെയ്യാൻ പറ്റിയ ഒന്നും ഇല്ലാലോ" സമീർ പറഞ്ഞു.
ലോഹിത് ആരോടും അധികം മിണ്ടാത്ത കൂട്ടത്തിൽ ഉള്ളത് ആണ്. അവൻ അവന്ടെ ലോകത്ത് ആയിരിക്കും എപ്പോഴും. ഡിജിറ്റൽ ആർട്ട് ആണ് പുള്ളിയുടെ മെയിൻ ഹോബി. 3 പേരും സമപ്രായക്കാർ ആണെകിലും ലോഹിതിനെ കാണാൻ കുറച്ച് പ്രായം തോന്നിക്കും.
"ഞാൻ നിന്നോട് സംസാരിച്ചോ സമീർ, അവനോട് അല്ലെ..." കുറച്ച് ദേഷ്യത്തിൽ അവൾ പറഞ്ഞു.
"ഇവൾ അപ്പോഴേക്കും... ഞാൻ നിനക്ക് കുടിക്കാൻ എന്തേലും കൊണ്ടുവരാം" എന്നും പറഞ്ഞ് സമീർ അവിടെ നിന്നും എഴുനേറ്റു. ലോഹിതും സാനിയയും പരസ്പരം നോക്കി.
"എന്തേലും ഒക്കെ സംസാരിക്ക് ലോഹിത്, ഇങ്ങനെ എപ്പോഴും വരച്ച് ഇരുന്നാൽ എങ്ങനെയാ" എന്തേലും ഒക്കെ സംസാരിക്കാലോ എന്ന് കരുതി സാനിയ തുടങ്ങി.
"ഞാൻ ഇതുവരെ വരച്ചതിൽ മനുഷ്യരും മൃഗങ്ങളും പ്രകൃതിയും ആണ് ഉള്ളത്. അത് ഒന്ന് മാറ്റി പിടിക്കണം, അതിന് തുടക്കം ഈ പബ് തന്നെ ആയിക്കോട്ടെ എന്ന് കരുതി" ലോഹിത് പറഞ്ഞു.
"ഹാ... നിങ്ങളുടെ കൂടെ വന്ന എന്നെ പറഞ്ഞ മതി. എടാ നീ പോയി ഡാൻസ് കളിക്ക്, അല്ലെങ്കിൽ ഏതേലും പെൺപിള്ളേരോട് സംസാരിക്ക്..." ഇതൊക്കെ പറഞ്ഞിട്ടും ആലോചിച്ച് ഇരിക്കുന്ന ലോഹിതിന് കണ്ടവൾ ഫോൺ എടുത്ത് സ്ക്രോൽ ചെയ്യാൻ തുടങ്ങി.
"നിനക്ക് എന്തേലും ഐഡിയ കിട്ടുന്നുണ്ടോ ഇതൊക്കെ
💬 Comments
View all comments