Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]
കാണുന്നില്ലാലോ, വെളിച്ചം ഉള്ള വല്ലടെത്തേക്കും നിക്. അതല്ല കാണണ്ട എന്ന് കരുതി ഇങ്ങനെ തന്നെ നിൽക്കുന്നത് ആണോ
ഹൃതിക് : നിങ്ങൾ ഈ ഏരിയയിൽ ഉള്ള ബഡാ ടീംസ് അല്ലെ, വീടിന്റെ അടുത്ത് ഉള്ള സ്ട്രീറ്റ് ലൈറ്റ് ഒക്കെ ഒന്ന് ശെരിയാക്കി കൂടെ
ആഷിക : ഏഹ്... അതും ഇതുമായിട്ട് എന്താ ബന്ധം
ഹൃതിക് : നീ ആ ജന്നലിന്റെ അടുത്തേക്ക് വന്നേ പെണ്ണെ. ഞാൻ ഇത്രെയും നേരം അതിലുടെ നോക്കിട്ടും നിന്നെ കാണുന്നില്ലാലോ
അത് കേട്ടതും അവൾ കട്ടിലിൽ നിന്നും ചാടി എഴുനേറ്റ് ജനലിന്റെ അടുത്തേക്ക് ഓടി, അത് തുറന്ന് അവൾ അവനെ തേടി. മതിലിന്റെ തൊട്ടപ്പുറത്തായി അവന് ബൈക്കിൽ ഇരിക്കുന്നത് അവൾ, സന്തോഷം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു, ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു.
ആഷിക : എന്തിനാടാ ഇങ്ങോട്ട് വന്നത്. വേഗം പോവാൻ നോക്ക്, ആരെങ്കിലും കണ്ട പിന്നെ തീർന്നു.
ഹൃതിക് : ഞാൻ ഇതാ ഉള്ളിലേക്ക് വരാൻ പോവാന്. എന്റെ ഭാവി അമ്മായിഅച്ഛനോട് ചോദിക്കണമാലോ നിന്നോട് ഇങ്ങനെ ഒക്കെ കാണിക്കുന്നത് ശെരിയാണോ അല്ലയോ എന്ന്.
ആഷിക : ഒന്ന് പോടാ. ഇങ്ങോട്ട് എങ്ങാനും വന്നാൽ ഉണ്ടലോ, നിന്നെ അറിയില്ല എന്ന് ഞാൻ പറയും
ഹൃതിക്ക് : എന്ന ഞാൻ റാഷികയെ കാണാൻ വന്നതാ എന്ന് പറയും
അത് കേട്ടതും ഫോൺ കട്ട് ആക്കി. ജനലിൽ കൂടി ഒരു മിന്നായം പോലെ കണ്ട അവളുടെ മുഖത്ത് തന്നെ കണ്ടപ്പോ ഉള്ള സന്തോഷം മാത്രം മതിയാർന്നു അവന്റെ സംശയങ്ങൾക്ക് കർട്ടൻ ഇടാൻ. പക്ഷെ ഇപ്പൊ പറഞ്ഞത്
💬 Comments
View all comments