0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]

Author : Malini Krishnan Read All Parts 662

കുറച്ച് കൂടി പോയി എന്ന് അവൾ ഫോൺ വെച്ചു പോയപ്പോ മാത്രമായിരുന്നു അവന് മനസ്സിലായത്. തമാശക്ക് പോലും അവളോട് റാഷികയുടെ കൂടെ പോവും എന്നൊക്കെ പറയുന്നത് അവൾക്ക് എത്രമാത്രം വിഷമം ഉണ്ടാക്കും എന്ന് അവന് തന്നെ അറിയാമായിരുന്നു.

ഫോൺ എടുക്കുമോ ഇല്ലയോ എന്നറിയാതെ ഒന്നും കൂടി അവൻ അവളെ വിളിച്ചു.

ആഷിക : എന്താടാ ഡയൽ ചെയ്തപ്പോ റാഷിക മാറി ആഷിക ആയിപോയോ?

ഹൃതിക് : സോറി ഡി. പെട്ടന് പറഞ്ഞങ്ങനെ പോയപ്പോ സംഭവിച്ച് പോയതാ, ഇനിയൊരിക്കലും പറയില്ല

ആഷിക : അല്ലെങ്കിലേ ഒരു സമാധാനം ഇല്ല. ഇനി നിന്റെ ഒരു കളി കാണുമ്പോ ആണ് എനിക്ക് പിന്നെയും പേടി കൂടുന്നത്, നീ തമാശ പറയുവാനോ അതോ ശെരിക്കും ആണോ

ഹൃതിക് : ഒന്ന് നിർത്ത് പെണ്ണെ. നീ ആ ജനലിന്റെ അടുത്തേക്ക് വാ. എന്റെ മനസ്സിൽ നീ മാത്രമേ ഉള്ളു, നീ ഒന്ന് മൂളിയാൽ നിന്നെ വേണമെങ്കിൽ ഞാൻ ഇപ്പൊ ഇറക്കി കൊണ്ട് വരും.

അത് പറഞ്ഞതിന് ശേഷം അവളുടെ ഭാഗത് നിന്നും മറുപടി ഒന്നും ഉണ്ടായിരുന്നില്ലെകിലും, അത്രെയും ദൂരത്ത് വെച്ച് അവൻ കണ്ട അവളുടെ നേർത്ത ഒരു ചിരി മാത്രം മതിയാർന്നു അവന് ഉത്തരമായി.

ആഷിക : അതൊന്നും വേണ്ടാ, പക്ഷെ എന്റെ ഒരു ധൈര്യത്തിന് വേണ്ടി ഞാൻ ഒരു കാര്യം ഇപ്പൊ പറയും. നിന്റെയും കൂടി അഭിപ്രായം പറയണം നീ, വീട്ടുകാരുടെ മനസ്സ് മാറ്റാൻ പറ്റും എന്ന് തോന്നാത്തത് കൊണ്ട...

(അടുത്ത ദിവസം രാവിലെ...)

സമീറും ലോഹിതും ഹൃതികിന്ടെ കൂടെ തന്നെ ഏതോ

💬 Comments

View all comments