Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]
ഒരു തിരക്കുള്ള കെട്ടിടത്തിന്റെ മുന്നിൽ കാത്തിരിക്കുക ആണ്.
"ഉറപ്പാണോ ഡേയ്. ഇതൊക്കെ ആരെങ്കിലും അറിഞ്ഞ ഉണ്ടലോ, പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല" സമീർ പറഞ്ഞു.
"എനിക്ക് എന്താ പേടി ഇല്ല എന്നാണോ നീ വിചാരിക്കുന്നെ, പേടിച്ചിട്ട് എന്റെ മുട്ട് കൂട്ടി ഇടിക്കുന്നത് കണ്ട. അവൾക് അവിടെ ഇരുന്നിട്ട് ഒരു സമാധാനം വേണ്ടേ, അതിന്റെ ഇടയിൽ പോയി അവളുടെ മുന്നിൽ എനിക്ക് പേടി ആണ് എന്ന് കാണിക്കാൻ പറ്റുമോ" ഹൃതിക് ചോദിച്ചു.
"സ്വന്തമായി ധൈര്യം ഇല്ലെങ്കിലും ബാക്കിയുള്ളവർക്ക് ധൈര്യം കൊടുക്കുന്നുണ്ടാലോ, ഒരു സംഭവം തന്നെ" ലോഹിത് പറഞ്ഞു.
"അല്ലടാ നാട്ടിൽ വെച്ച് ചെയ്താൽ അല്ലെ പ്രശ്നം ആവാൻ സാധ്യത ഉള്ളു. രജിസ്റ്റർ നമുക്ക് പുറത്തിന് ഇവിടുനിലും ചെയ്താലോ" സാം ചോദിച്ചു.
"ഈ പുറത്ത് എന്ന് പറയുമ്പോ..." ലോഹിത് ചോദിച്ചു.
"നമുക്ക് ആണോടാ കേരളത്തിന്റെ പുറത്ത് ആൾകാർ ഇല്ലാത്തത്. അങ്ങ് നാഗാലാൻഡിൽ നമ്മുടെ ആൾകാർ ഇല്ലേ, ആ രാജ്‌വീർ" സമീർ പറഞ്ഞു.
"അത് മതി... നീ ഒരു സംഭവം തന്നെ. ഇതാവുമ്പോ ആരും അറിയേം ഇല്ല, ഒരു ട്രിപ്പ് പോവുന്നത് അവൾക്കും ഒരാശ്വാസം ആയിരിക്കുമലോ" ഹൃതിക് പറഞ്ഞു.
"അവിടെ പോയി വരുന്നത് വരെ ഒക്കെ ആരും അറിയാതെ എങ്ങനെയാടാ അവൾ വീട്ടിൽ നിന്ന് മാറി നിൽക്ക" ലോഹിത് തന്റെ സംശയം ചോദിച്ചു.
"അതൊരു പ്രശ്നം ആണ്, എന്നാലും ഈ വിവരും ആരും അറിയാതെ ഇരിക്കുക എന്നുള്ള നമ്മളുടെ ആവിശ്യം നടകുമലോ, അല്ലേടാ" സാം പറഞ്ഞു
"അത് മതി... വാ ഇപ്പൊ തന്നെ ഓഫീസിൽ കേറി ചോദിച്ചേക്കാം..." ഹൃതിക് പറഞ്ഞു. ശേഷം
💬 Comments
View all comments