Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]
മൂന്നുപേരും കൂടി ഉള്ളിലേക്ക് കേറി.
(രജിസ്റ്റർ ഓഫീസിന്റെ ഉള്ളിൽ...)
"ഇന്ത്യയിൽ ഏത് സംസ്ഥാനത്തിൽ നിന്ന് വേണമെങ്കിലും നിങ്ങൾക് മാര്യേജ് രജിസ്റ്റർ ചെയ്യാം" ഓഫീസർ പറഞ്ഞു.
"ഹാ... സൂപ്പർ. നാഗാലാൻഡിൽ നിന്നും മതി സർ അപ്പൊ" ആവേശത്തോട് കൂടി സമീർ പറഞ്ഞു.
"നിങ്ങൾ ആണോ ആൾ, നാഗാലാൻഡിൽ ഉള്ളത് ആരാ?" ഓഫീസർ ചോദിച്ചു.
"അയ്യോ അവൻ അല്ല പൈയ്യൻ. ദേ, ഇവനാണ് ആൾ" ലോഹിത് ഹൃതിക്കിന് ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു.
"കാണാൻ ഒരു മലയാളിയെ പോലെ ഉണ്ടാലോ. അപ്പൊ പെൺകുട്ടി ആയിരിക്കും അല്ലെ നാഗാലാൻഡിൽ ഉള്ളത്" അയാൾ ചോദിച്ചു.
"പെൺകുട്ടിയും ഇവിടെ തന്നെ ഉള്ളതാ. ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ട ഒരു പരിചയക്കാരൻ ഉണ്ട് അവിടെ" സമീർ പറഞ്ഞു. അയാൾ ആ മൂന്നുപേരെയും പുച്ഛത്തോട് കൂടി നോക്കി.
"എന്താടാ, മൂന്നുംകൂടി രാവിലെ തന്നെ തമാശ കളിക്കാൻ ഇറങ്ങിയത് ആണോ. സർക്കാർ ഓഫീസേ കിട്ടിയുലൊ നിനക്കൊക്കെ തമാശ കാണിക്കാൻ" അയാൾ ചോദിച്ചു.
"എന്താ സർ പ്രശ്നം" ലോഹിത് ചോദിച്ചു.
"രജിസ്റ്റർ ചെയ്യുന്ന രണ്ട് ആൾകാരിൽ ഏതേലും ഒരു പാർട്ടി ഉള്ള സ്ഥലത്ത് വെച്ച് വേണം വിവാഹം രജിസ്റ്റർ ചെയ്യാൻ. അല്ലാതെ നിങ്ങൾക് ടൂർ അടിക്കാൻ വേണ്ടി ഉണ്ടാക്കി വെച്ച സംരംഭം ഒന്നും അല്ല ഇത്" അയാൾ കൈയിൽ ഉണ്ടായിരുന്ന ഫയലിൽ നോക്കി കൊണ്ട് ഇവരോട് പുച്ച്ത്തിൽ പറഞ്ഞു.
"അറിയാത്തത് കൊണ്ടാണ് സർ. സോറി" ലോഹിത് പറഞ്ഞു. അവൻ പാലുരുമ്മി കൊണ്ട് സമീറിനെ നോക്കി, ലോഹിത് പ്രതീക്ഷിച്ചത് പോലെ തന്നെ ഒരു ഇളി തന്നെയായിരുന്നു മറുപടി.
"ഇതൊക്കെ ഒന്ന് ഓൺലൈനിൽ തിരക്കിയ
💬 Comments
View all comments