Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]
അറിയാവുന്ന കാര്യങ്ങൾ അല്ലെ ഉള്ളു. വെറുതെ മനുഷ്യനെ മെനകെടുത്താൻ"
"അല്ല സർ എന്തായാലും ഇവിടെ വരെ വന്ന് പോയി, സാറിന്റെ സമയവും മെനകെടുത്തി, എന്ന പിന്നെ എന്താ ചെയ്യണ്ടത് എന്നും കൂടി പറഞ്ഞ..." തല ചൊറിഞ്ഞ് കൊണ്ട് സമീർ ചോദിച്ചു. അയാളുടെ മുഖത്ത് നിന്നും ആ പുച്ഛഭാവം മാറിയതും ഇല്ല മാറാൻ ഒട്ട് ഇവന്മാർ സമ്മതിച്ചതും ഇല്ല.
"ഇതൊക്കെ ഓൺലൈൻ ആയിട്ട് ചെയാവുന്നത്തെ ഉള്ളു. ഈ കാണുന്ന സൈറ്റിൽ കേറി രജിസ്റ്റർ ചെയ്യണം, രണ്ടാളും ചെയ്യണം, പൈയ്യനും പെണ്ണും. അത് കഴിഞ്ഞ ഉടനെ രണ്ടുപേരുടെയും ഫോട്ടോയും ഐ. ഡി. യും ഏതേലും ഒരു ഗസറ്റെഡ് ഓഫീസർ അറ്റസ്റ്റ് ചെയ്തിട്ടും ഉണ്ടാവണം.
ഓൺലൈനിൽ രണ്ട് പാർട്ടിസിന്റെയും ഡീറ്റെയിൽസ് എല്ലാം ഫിൽ ചെയ്ത ശേഷം ഒരു 30 ദിവസം നോട്ടീസ് പീരിയഡ് വരും, അത് കഴിഞ്ഞാ എപ്പോ വേണമെങ്കിലും രജിസ്റ്റർ ചെയ്യാം" അയാൾ അവർക്ക് കാര്യം വിശദമായി പറഞ്ഞ് കൊടുത്തു.
"ഓ അപ്പൊ 30 ദിവസം കാത്തിരിക്കണം അല്ലെ" ഹൃതിക് ചോദിച്ചു.
"അല്ല സർ, ഈ നോട്ടീസ് പീരീഡിൽ ഞങ്ങൾ വേറെ എന്തേലും ചെയ്യണ്ടതായിട്ട് ഉണ്ടോ" ലോഹിത് അവന്റെ സംശയം ചോദിച്ചു.
"നിങ്ങൾ ഒന്നും ചെയ്യണ്ട, വേറെ ആരേലും എന്തേലും ചെയ്താൽ മാത്രമേ നോക്കേണ്ടത് ഉള്ളു"
"വ്യക്തമായില്ല സർ..."
"അതായത്, വിവാഹം രജിസ്റ്റർ ചെയ്യാൻ ആർകെങ്കിലും എതിർപ്പ് എന്തേലും ഉണ്ടെകിൽ ഈ 30 ദിവസത്തിന് ഉള്ളിൽ അറിയിക്കും. അങ്ങനെ ആണെകിൽ വിവാഹം നടക്കില്ല" എന്നും പറഞ്ഞ് അയാൾ ചിരിച്ചു കൊണ്ട് ഫയൽ നോക്കാൻ തുടങ്ങി.
"അപ്പൊ ആരെങ്കിലും വന്ന് എന്തേലും
💬 Comments
View all comments