Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]
അല്ലേടാ മോനെ" അച്ഛൻ പറഞ്ഞു.
"അതെ അതെ... ഹി" മറുപടി കിട്ടാതെ അവൻ പറഞ്ഞു. ദൈവമേ പെട്ടു, ഇനിയിപ്പോ എന്തോ ചെയ്യും ഞാൻ.
"എന്ന അച്ഛൻ വിട്ടോ, എന്റെ ഫ്രണ്ട് ഇപ്പൊ വരും"
"ഒരുമിച്ച് പോവാട, നമുക്ക് കാർ എടുക്കാം"
"അല്ല അച്ഛാ അത്... ഞങ്ങൾ എല്ലാരും കൂടി ബൈക്കിൽ ഒരു..."
"നിങ്ങൾ കാർ എടുത്ത് പോവാൻ നോക്കിയേ ഏട്ടാ, ഇനിയിപ്പോ പിള്ളേരുടെ കൂടെ പോവാഞ്ഞിട്ട" അമ്മ പറഞ്ഞു. തന്റെ രക്ഷകയായി അമ്മ വന്നു എന്നും പറയാം. ശേഷം രണ്ടാളും കൂടി പുറത്തേക് ഇറങ്ങി. പുറത്ത് എത്തിയതിന് ശേഷം ഹൃതിക് വേഗം ഉള്ളിലേക്കു തിരിച്ച് ഓടി, അവൻ പോയി അവന്റെ അമ്മയെ കെട്ടിപിടിച്ചു.
"പോയിട്ട് വരാം അമ്മെ"
"എന്താടാ പതിവില്ലാതെ ഓരോരോ ശീലങ്ങൾ ഒക്കെ" അമ്മ ചോദിച്ചു.
"ഏയ് ഒന്നുല്ല. ഇന്ന് അങ്ങനെ തോന്നി അതുകൊണ്ട് ചെയ്തു" ഹൃതിക് മറുപടി കൊടുത്തു. അമ്മയോട് വീണ്ടും യാത്ര പറഞ്ഞ ശേഷം അവൻ അവിടെ നിന്നും ഇറങ്ങി.
രജിസ്റ്റർ ഓഫീസിന്റെ മുന്നിൽ ലോഹിതും സമീറും ആഷികയും പിന്നെ അവളുടെ 4 കൂട്ടുകാരും ഹൃതികിനായി കാത്തിരുന്നു. 11 മണി ആവുന്നതിന് മുൻപ് തന്നെ അവൻ അവിടെ എത്തി ചേർന്നു, അവന്ടെ ബൈക്ക് അവിടെ ഉണ്ടായിരുന്ന ഒരു വല്യ ആൽമരത്തിന്റെ അടിയിൽ നിർത്തി.
"ഇങ്ങനെ ആണോടാ ആർക്കും സംശയം തോന്നാതെ നീ വീട്ടിൽ നിന്നും വന്നത്" സമ്മർ അവനോട് ചോദിച്ചു.
"ഇതാ എന്താ കുർത്തയും മുണ്ടും ഒക്കെ ഉടുത്തു കല്യാണ വേഷത്തിൽ, എനിക്ക് നീ ഒരു ചുരിദാർ അല്ലെ തന്നത്" ഹൃതികിനെ കണ്ടയുടനെ
💬 Comments
View all comments