0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]

Author : Malini Krishnan Read All Parts 671

രാവിലെ തന്നെ ആരോടും പറയാതെ" അച്ഛൻ ചോദിച്ചു.

"ഞങ്ങൾ ഫ്രണ്ട് എല്ലാരും കൂടി ഒന്ന് അമ്പലം വരെ പോയതാ. അവിടെ എത്തിയപ്പോ പറയുവാ ജീൻസ് ഇട്ടോണ്ട് കേറാൻ പറ്റില്ല മുണ്ട് വേണം എന്ന്. അപ്പൊ അത് എടുക്കാൻ വേണ്ടി വന്നതാ" ഇങ്ങനെ ഒരു ചോദ്യം മുൻകൂട്ടി കണ്ടവൻ ആദ്യമേ ഉണ്ടാക്കി വെച്ച കള്ളം അങ്ങോട്ട് കാച്ചിയ ശേഷം ഉള്ളിലേക്ക് കേറി പോയി.

റൂമിൽ എത്തിയ അലമാരിയിൽ എടുത്ത വെച്ച ഡ്രസ്സ് എടുത്തിട്ട്, സ്പ്രൈ എല്ലാം അടിച്ച ശേഷം അവൻ താഴത്തേക്ക് ഇറങ്ങി. അടുക്കളയിൽ നിന്നും പുറത്തേക്ക് വന്ന അമ്മ കാണുന്നത് ഒരു വെള്ള കുർത്തയും കസവ് കര മുണ്ടും ഉടുത്ത് ഇറങ്ങി വരുന്ന തന്റെ ഇളയ മോനെ ആയിരുന്നു.

'എന്ത് കോലം ആട ഇത്. എങ്ങോട്ടാ നീ, ആർടെല്ലും കല്യാണം വല്ലതും ഉണ്ടോ" അമ്മ ചോദിച്ചു. മനസ്സിൽ എന്റെ തന്നെ ആണ് അമ്മെ കല്യാണം എന്നും പറഞ്ഞ് കൊണ്ട് അവൻ അമ്മയെ നോക്കി ചിരിച്ചു.

"അവൻ ഏതോ ഒരു അമ്പലത്തിൽ പോവുവാടി" പിന്നിൽ നിന്നും അക്കാണ് പറഞ്ഞു. അച്ഛന്റെ വേഷം കണ്ട് അമ്മ ഞെട്ടി, അമ്മയുടെ ഞെട്ടൽ കണ്ട് ഹൃതിക്കും തിരിഞ്ഞ് നോക്കി.

"അച്ഛനും മോനും ഇത് എന്ത് പറ്റി" അച്ഛനും മുണ്ടും ഷർട്ടും ഇട്ട് വന്നത് കണ്ടപ്പോ അമ്മ ചോദിച്ചു. ഇയാൾ ഇത് ഇത് ഭാവിച്ചാണാവോ എന്നും മനസ്സിൽ ചിന്തിച്ച് ഹൃതിക് അച്ഛനെ നോക്കി നിന്നു.

"അല്ല ഇവൻ അമ്പലത്തിലേക്ക് പോവാണ് എന്ന് പറഞ്ഞു. എന്ന പിന്നെ ഞാനും ഒന്ന് പോയി വന്നേക്കാം എന്ന് കരുതി,

💬 Comments

View all comments