Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]
ഇപ്പോഴാണ് പേടി ഒക്കെ മാറി അവൾ ഒന്ന് മിണ്ടി തുടങ്ങിയത്. അവർ പിന്നെയും കൂറേ നേരം മിണ്ടി, പക്ഷെ ഇതിന്റെ ഇടയിൽ ആഷികയും ഹൃതികും അധികം മിണ്ടിയില്ല. ബീച്ചിന്റെ മുന്നിലൂടെയായി അവർ കുറച്ച് നേരം വണ്ടി ഓടിച്ചു, അവിടെ പാതിരാത്രി തുറന്ന കടകളിൽ പോയി ചായ എല്ലാം കുടിച്ചു, അങ്ങനെ ഓരോന്ന് ചെയ്ത് നേരംവെളുപ്പിച്ചു. ആഷികയെ അവളുടെ കൂട്ടുകാരി പ്രിയയുടെ വീട്ടിൽ ആക്കിയ ശേഷം...
"ഇതാ നിനക്ക് മാറാൻ ഉള്ള ഡ്രസ്സ്. ഒരു ചുരിദാർ ആണ്" എന്നും പറഞ്ഞ് ഹൃതിക് തന്ടെ കയ്യിൽ ഉണ്ടായിരുന്ന ഒരു പൊതി എടുത്ത് അവൾക് കൊടുത്തു. അതിൽ നോക്കി ചിരിച്ച ശേഷം അവൾ അവന്റെ നെഞ്ചിലേക്ക് വീണ് അവനെ വാരിപുണർന്നു. അവന്റെ ഷിർട്ടിൽ മുറുക്കി പിടിച്ചു കൊണ്ട് അവൾ അങ്ങനെ തന്നെ കുറച്ച് നേരം നിന്നു.
"കുറച്ച് കഴിഞ്ഞ ഇവന്മാർ ഇങ്ങോട്ടേക്ക് നിന്നെ കൂട്ടാൻ വരും. ഞാൻ വീട്ടിൽ പോയി ഡ്രസ്സ് എല്ലാം മാറിയ ശേഷം ബൈക്കിൽ അങ്ങോട്ടേക്ക് എത്തികൊല്ലാം, കേട്ടോ' ഹൃതിക് അവളോട് പറഞ്ഞു. അവൾ അതിന് ശെരിവെക്കുന്ന രീതിയിൽ തലയാട്ടി. ശേഷം അവർ വണ്ടി എടുത്ത് നേരെ ഹൃതികിന്റെ വീട്ടിലേക്ക് വിട്ടു, അവനെ വീട് എത്തുന്നതിന്റെ കുറച്ച് മുന്നേ ഇറക്കി വിട്ടു.
"എടാ പിന്നെ ആർക്കും സംശയം ഒന്നും തോന്നാത്ത രരീതിയിൽ വേണം കേട്ടോ പോയി വരാൻ" ലോഹിത് അവനോട് പറഞ്ഞു.
"അതൊക്കെ ഞാൻ എട്ടു, നിങ്ങൾ വിട്ടോ..." എന്നും പറഞ്ഞ് ഹൃതിക് നടന്ന പോയി.
വീട്ടിലേക്ക് കേറുമ്പോ തന്നെ എല്ലാവരും മുന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.
"എവിടെ പോയതാടാ
💬 Comments
View all comments