0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]

Author : Malini Krishnan Read All Parts 668

ഇല്ല. ഇനിയിതുപോലൊരു അവസരം കിട്ടിയെങ്കിലോ എന്ന് കരുതി ഒരു സ്ഫേറ്റിക്ക് വേണ്ടി രജിസ്റ്റർ ചെയുന്നു, അത് കഴിഞ്ഞ ഒന്നും സംഭവിക്കാത്ത പോലെ തിരിച്ച് വീട്ടുകളിലേക് പോവും. നിങ്ങൾ ഒന്നും അല്ലാതെ ആരും അറിയാൻ പോവുന്നില്ല" ഹൃതിക് പറഞ്ഞു.

"അല്ല ഇനിയിപ്പോ എന്താ പരിപാടി" സാം ചോദിച്ചു.

"രാവിലെ ആവുന്നത് വരെ വെറുതെ ഇങ്ങനെ കറങ്ങാം. എന്നിട്ട് ഇവളുടെ ഒരു ഫ്രണ്ട് ഉണ്ട് പ്രിയ, അവളുടെ വീട്ടിൽ ഇവളെ ആകുന്നു, ഡ്രസ്സ് എല്ലാം മാറ്റി 11-11:30 ഒക്കെ ആവുമ്പൊ രജിസ്റ്റർ ഓഫീസിലേക്ക് പോവുന്നു" ഹൃതിക് പറഞ്ഞു.

ആ പദ്ധതിക് ശെരി വെച്ച ശേഷം സമീർ കാര് മുന്നിലേക്ക് എടുത്തു, എങ്ങോട്ട് പോവണം എന്നുവന്നും അറിയിലായിരുന്നുവെങ്കിലും അവിടെ നിന്നും മാറി നിക്കാം എന്ന് കരുതി.

സമീറിന്റെ ഒപ്പം മുൻസീറ്റിൽ ഹൃതികും ഉണ്ടായിരുന്നു, പിന്നിൽ ആശികയും ലോഹിതും.

രണ്ടും പരസപരം നോക്കി ചിരിച്ചു.

"ഫുൾ കറുപ്പിൽ വന്നത് നന്നായി, ആർക്കും കാണാൻ പറ്റില്ലാലോ നിന്നെ" അവളുമായുള്ള നിശബ്ദത മുറിച്ച് കൊണ്ട് ലോഹിത് ചോദിച്ചു. അതിന് അവളുടെ ഭാഗത് നിന്നും ഒരു ചിരി മാത്രമായിരുന്നു മറുപടി.

"പെങ്ങളെ... നമ്മൾ പരിചയപ്പെട്ട സാഹചര്യവും അന്ന് നടന്നതൊന്നും അത്ര നല്ല കാര്യങ്ങൾ അല്ല എന്ന് അറിയാം പക്ഷെ എന്ത് ചെയ്യാൻ പറ്റും. പോട്ടെ ക്ഷേമിച്ചേക്ക്" ലോഹിത് പറഞ്ഞു.

"അതൊന്നും ഒരു പ്രെശ്നം അല്ല. ഞാൻ അതൊക്കെ എപ്പോഴേ വിറ്റു. പിന്നെ, ഞാനും സോറി, ഞാനും അന്ന് അത്ര നല്ല രീതിയിൽ ഒന്നും അല്ലാലോ പെരുമാറിയത്" ആഷിക മറുപടി കൊടുത്തു. വീട്ടിൽ നിന്നും ഇറങ്ങി വന്നതിന് ശേഷം

💬 Comments

View all comments