0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]

Author : Malini Krishnan Read All Parts 269

ഫയൽന്റെ ചറ്റയുടെ മഞ്ഞ നിറം തുളച്ചു കയറി. പഴകിയ മരമേശയും മഷിയുടെയും കടലാസിന്റെയും ഗന്ധം അവൾ നന്നായി അറിഞ്ഞ് തുടങ്ങി. അവൾ പെട്ടന് ഹൃതികിന്ടെ കൈ മടക്കിൽ കേറി പിടിച്ചു.

"എടാ എനിക്ക് വല്ലാതെ പേടി ആവുന്നു, ഇതൊന്നും വേണ്ടായിരുന്നു എന്ന് തോന്നുവാ" ആഷിക അവന്റെ കാതിൽ മെല്ലെ പറഞ്ഞു.

"മുട്ട് മടക്കി ഒരെണ്ണം തന്നാൽ ഉണ്ടലോ. എന്ന വാ ഇപ്പൊ തന്നെ പോവാം" എന്നും പറഞ്ഞ് ഹൃതിക് അവിടെ നിന്നും തിരിഞ്ഞു.

"അയ്യോ അത് വേണ്ടാ. ഇത് കഴിഞ്ഞ് വീട്ടിൽ പോവുന്ന കാര്യം ഒക്കെ ആലോചിച്ചത് കൊണ്ട് പെട്ടന് പറഞ്ഞ് പോയതാ, ആ അങ്ങോട്ട് പോവാം" അവൾ പറഞ്ഞു.

"എടി എന്തൊക്കെ സംഭവിച്ചാലും ഞാൻ ഉണ്ടാവും നിന്റെ കൂടെ കേട്ടോ. നിനക്ക് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല. എനിക്ക് അറിയാം നിന്റെ വീട്ടിൽ നമ്മളുടെ കാര്യം സമ്മതിക്കാൻ പോവുന്നില്ല എന്ന്, പക്ഷെ നമ്മൾ ഒന്നിച്ച് കഴിഞ്ഞാൽ അതൊക്കെ ശെരിയാക്കി എടുക്കുന്നത് എന്റെ കടമ ആണ്, ഞാൻ അതൊക്കെ ശെരിയാക്കി എടുക്കുകയും ചെയ്യും" എന്നും പറഞ്ഞ് ഹൃതിക് അവളുടെ കൈയിന്റെ മേൽ അവന്റെ കൈ വെച്ച് കൊണ്ട് പറഞ്ഞു. നിറഞ്ഞ കണ്ണുകളുമായി അവൾ അവനെ നോക്കി.

"ആരാണ് ഈ ആഷികയും ഹൃതിക്കും" രജിസ്ട്രാർ ചോദിച്ചു. അവർ രണ്ടുപേരും ടേബിളിന്റെ അടുത്തേക്ക് നീങ്ങി നിന്നു.

"എല്ലാ ഡോക്യൂമെൻറ്സും അറ്റെസ്റ് ചെയ്ത ഫോട്ടോയും കൊണ്ടുവന്നിട്ടില്ലേ" അയാൾ ചോദിച്ചു. ഹൃതിക് അപ്പൊ തന്നെ എല്ലാം എടുത്ത് അയാൾക് കൊടുക്കുകയും ചെയ്തു.

"സാക്ഷിക്കലായി മൂന്ന് ആൾകാർ വേണം, അവരുടെ ഐ.ഡി.യും വേണം" റെജിസ്ട്രർ പറഞ്ഞു. സമീറും ലോഹിതും മീരയും (ആഷികയുടെ കൂട്ടുകാരി) ആണ് സാക്ഷികളായി ഒപ്പിടുന്നത്, അവർ മൂന്ന് പേരും മുന്നിലേക്ക് വന്ന് അവരുടെ ഐഡി കാർഡുകൾ കൊടുത്തു.

"അപ്പൊ വേറെ ആരും വരണോ വേറെ ഒന്നും ചെയ്യാനോ ഇല്ലെങ്കിൽ കാര്യങ്ങളിലേക് കടക്കാം അല്ലെ" റെജിസ്ട്രർ ചോദിച്ചു. എല്ലാവരും പരസ്പരം നോക്കിയാ ശേഷം എല്ലാം ഓക്കേ ആണ് എന്നരീതിയിൽ തലയാട്ടി.

"അപ്പൊ ഇനി ഈ പേപ്പറിൽ ഉള്ളത് രണ്ടാളും വായിച്ച് പറഞ്ഞ ശേഷം ഇവിടെ

💬 Comments

View all comments