0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 662

വരുന്നത്... ഹേ. ആരുടെ കൂടെ പോയതാടി അസത്തെ നീ" പെട്ടന് അമ്മയുടെ ഒച്ചയും ഉയർന്ന് വന്നു. അമ്മ ആഷികക്ക് നേരെ പാഞ്ഞ് വരുക ആയിരുന്നു.

"എന്തിനാ അമ്മെ ഒന്നും അറിയാത്തത് പോലെ ചോദിക്കുന്നത്. ഇനി അതല്ല എന്റെ വായയിൽ നിന്ന് തന്നെ കേട്ടെ മതിയാവു എന്നാണെകിൽ ഞാൻ പറയാം, ഞാൻ ഹൃതികിനെ കാണാൻ പോയതായിരുന്നു" അഹങ്കാരം കലർന്ന സ്വരത്തോട് കൂടി അവൾ മറുവപ്പടി കൊടുത്തു.

"പെണ്ണെ, എനിക്ക് മേലെ വളർന്നു എന്നൊന്നും ഞാൻ നോക്കില്ല ഒരെണ്ണം അങ്ങ് വെച്ച് തരും" അമ്മ പറഞ്ഞു.

"എന്തിനാ അതൊക്കെ നോക്കുന്നെ, തല്ലിക്കൊ എന്നെ എനിക്ക് ഒരു കുഴപ്പവും ഇല്ല. അല്ലെങ്കിലും നിങ്ങൾ എന്നെ മകൾ ആയിട്ടൊന്നും കാണുന്നില്ലാലോ. തല്ലുകയോ ചീത്ത വിളിക്കുകയോ എന്ത് വേണെകിലും എന്നെ ചെയ്തോ, അതാണ് നിങ്ങൾക്ക് ഒക്കെ സന്തോഷം എങ്കിൽ അങ്ങനെ ആയിക്കോട്ടെ" ആഷിക പറഞ്ഞു. തീർത്തും അപ്രതീക്ഷിതയിട്ടുള്ള അവളുടെ ഈ പെരുമാറ്റം എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടാക്കി.

"രാത്രി കള്ളന്മാരെ പോലെ ഒളിച്ചും പാത്തും ഇറങ്ങി പോയിട്ട് അഹങ്കാരം കാണിച്ചാൽ ഉണ്ടാലോ. നിന്നോട് അച്ഛൻ പറഞ്ഞതല്ലെ ഇനി അവനെ കാണാൻ പോവരുത് എന്ന്, അയാൾ ദികരിക്കാൻ മാത്രം ഒക്കെ ആയോടി നീ. നിനക്ക് ഞങ്ങളെകാലും ഒക്കെ വലുത് ഏതോ ഒരു പീര ചെക്കൻ ആണ് അല്ലെ" അമ്മ ചോദിച്ചു.

"എന്നെ മനസ്സിലാകാത്തവരുടെയും സ്നേഹിക്കാത്തവരുടെയും ഒക്കെ സ്നേഹം പിടിച്ച് പറ്റാൻ വേണ്ടി നിങ്ങളുടെ ഇഷ്ടത്തിന് നടക്കണ്ട എന്ന് ഞാൻ തീരുമാനിച്ചു" ആഷിക പറഞ്ഞു.

"നിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഒന്നും ചെയ്യാതെ ഇരിക്കാനൊന്നും ഇവിടെ ആരും ഒരു

💬 Comments

View all comments