Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]
കാളിദാസ ക്ഷെമിക്കണം, അവൻ പെട്ടന്" മോഹനൻ പറഞ്ഞു.
"അത് പ്രെശ്നം ഇല്ല... ഇതാണ് ഞാൻ പറഞ്ഞത്, പിള്ളേർ അല്ലെ, പോരാത്തതിന് ഇതാ ഇവൾ ഇപ്പൊ ജോലിയുടെ എല്ലാം കഴിഞ്ഞ ദുബൈയിൽ നിന്നും വന്നിട്ട് കുറച്ച് ആയിട്ടേ ഉള്ളു, ഇവൾക്ക് ഇതുവരെ ഇവളുടെ തല്പരയാവും പോവേണ്ട വഴിയും എല്ലാം വ്യക്തമായി വരുന്നേ ഉള്ളു, ഹൃതിക് ആണെക്കിലോ ഏതോ ഒരു കമ്പനിയിൽ ജോലി ചെയുന്നു. ഇത്രെയും പെട്ടന് നമ്മൾ തമ്മിൽ ഇങ്ങനെ ഒരു സംസാരം ഒക്കെ വേണോ. ഇഷ്ടം ആണ് എന്നൊക്കെ പറഞ്ഞ് പിള്ളേർ വരു, പക്ഷെ ബാക്കി കാര്യങ്ങൾ എല്ലാം, ഒന്നുടെ ആലോചിച്ചിട്ട് പോരെ" കാളിദാസൻ ചോദിച്ചു.
"അച്ഛാ. എന്താ ഇങ്ങനെ ഒക്കെ പറയുന്നത്" ആഷിക ചോദിച്ചു.
"മോളെ... ഞങ്ങൾ സംസാരിക്കുന്നത് കണ്ടില്ലേ. നീ ഇതിൽ ഇടപെടേണ്ട" കാളിദാസൻ പറഞ്ഞു, അവൾ ആണെകിൽ അതിന് മറുപടി ഒന്നും പറയാതെ കുറച്ച് പിന്നിലേക്ക് നീങ്ങി നിന്നു.
"അയ്യോ നിങ്ങൾ തമ്മിൽ ഒരു പ്രെശ്നം വേണ്ട. ഇനി ആരും ആയിട്ട് ആർക്കും ഒരു പ്രെശ്നം വേണ്ട എന്നുകരുതി ആണ് ഞങ്ങൾ ഇവിടേക്ക് വന്നത് തന്നെ. കല്യാണത്തിന് ഉള്ള ചിലവ് അങ്ങനെ പെണ്ണുവീട്ടുകാർ തന്നെ എടുക്കണം എന്നില്ല, വേണമെകിൽ ഞങ്ങൾ തന്നെ അതൊക്കെ നോക്കികൊലാം" ഹിമ പറഞ്ഞു. അത് കേട്ടതും കാളിദാസൻ ഇരുന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി.
"നിങ്ങൾക്ക് ശെരിക്കും തോന്നുന്നുണ്ടോ പൈസ ഒക്കെ ആണ് പ്രെശ്നം എന്ന്. അതിലും വല്യ ഇവിടെ പ്രേശ്നങ്ങൾ ഉണ്ട്, ഈ വീട്ടിൽ ഉണ്ടോ, എനിക്ക് ഉണ്ട്, ഇവൾക്ക് ഉണ്ട്, ദേ അവൾക്ക് ഉണ്ട്. ഇനി ഇതൊക്കെ പുറത്ത്
💬 Comments
View all comments