0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 688

ഇരുന്ന് ഉറക്കണേ അവളേ വിളിച്ചു. അവർ വീട്ടിലേക്ക് വന്ന് കഴിഞ്ഞാൽ പുറത്തേക്ക് വരരുത് എന്ന ആജ്ഞാപനത്തിന്റെ പുറത്ത് ഇത്രരായും നേരം മെല്ലെ തന്നെ നിന്നവൾ പടികൾ ഓടി ഇറങ്ങി വന്നു. അവൾ എല്ലാവരെയും നോക്കി ചിരിച്ചു കൈ കൂപ്പി നമസ്കാരം പറഞ്ഞു.

"ഇവളെ ഞാൻ ആദ്യമായിട്ടാണ് ഇത്രയും ബഹുമാനത്തോട് ഒക്കെ നിൽക്കുന്നത് കാണുന്നത്" പദ്മിനി ആഷികയെ കണ്ടതും പറഞ്ഞു.

"ബഹുമാനം അർഹിക്കുന്നവരോടും അത് കൊടുക്കാൻ എനിക്ക് തോന്നുന്നവരോടും ഒക്കെ ഞാൻ ഇങ്ങനെ തന്നെ ആണ് പെരുമാരാർ ഉള്ളത്" ആഷിക പറഞ്ഞു.

"ഡി, വെറുതെ എല്ലാവരും ഇരിക്കും ഇങ്ങോട്ട് ചാടി കളിക്കാൻ വന്നാൽ ഉണ്ടാലോ" പദ്മിനി തിരിച്ച് പറഞ്ഞു.

"പദ്മെ... അമ്മയും മോളും ചിലപ്പോ ഇങ്ങനെയാ, കാര്യമാക്കണ്ട. നിങ്ങൾ പറഞ്ഞോളു" കാളിദാസൻ പറഞ്ഞു.

"അല്ല ഹൃതികും ഇവളും തമ്മിൽ ഇഷ്ടത്തിൽ ആണ് എന്നറിയാലോ, എന്ന പിന്നെ കല്യാണ കാര്യങ്ങൾ എല്ലാം ഇനി വെച്ച് താമസിപ്പികണ്ടാലോ എന്ന് കരുതി ഞങ്ങൾ ഇങ്ങ് വന്നു എന്നേയുള്ളു" മോഹനൻ പറഞ്ഞു.

"അയ്യോ മോഹനൻ സാറേ, ഈ പ്രേമം ഇഷ്ടം എന്നുള്ള വല്യ വാക്കുകൾ ഒക്കെ ഉപയോഗിക്കാനോ. പിള്ളേർ അല്ലെ, ആ പ്രായത്തിന്റെ ഒരു ഇത് ആയിരിക്കും" കാളിദാസൻ പറഞ്ഞു.

"അങ്ങനെ ഒന്നും അല്ല അങ്കിൾ, നന്നായി ആലോചിച്ച ശേഷം എടുത്ത തീരുമാനം തന്നെ ആണ് ഇത്. പിന്നെ തുടങ്ങി ഒന്ന് രണ്ട് ആഴ്ചക്ക് ഉള്ളിൽ വന്നതൊന്നും അല്ലാലോ, കൂറേ വർഷം ആയി ഇത്" ഹൃതിക് ഇടയിൽ കേറി ഉത്തരം.

"ഡാ.. ഞങ്ങൾ മുതിർന്നവർ സംസാരിക്കുന്നതിന്റെ ഇടയിൽ കേറി നിന്നോട് ആരാടാ സംസാരിക്കാൻ പറഞ്ഞത്.

💬 Comments

View all comments