Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]
കൂടി ഒരുമിച്ച് എന്റെ മുന്നിൽ വന്ന എനിക്ക് മാറിപ്പോവും, നിനക്ക് എങ്ങനെയാടാ മാറിപ്പോവാതെ ഇരിക്കുന്നത്" ഹിമ ചോദിച്ചു.
"ആ അതുകൊണ്ടാണ് നമ്മൾ ഇപ്പൊ ഇവിടെ ഇരിക്കുന്നത്" ഹൃതിക് പറഞ്ഞു.
"നീ എന്തിനാടാ ഇവളെ പ്രേമിക്കാതെ അവളെ പ്രേമിക്കാൻ പോയത്, ഇവളെ കണ്ടില്ലേ, പാവാട ഒക്കെ ഉടുത്ത്, ആവിശ്യത്തിന് മാത്രം മുടി ഒക്കെ ആയിട്ട്. മറ്റവൾ ആണെകിൽ എത്രയാടാ മുടി, കാണാൻ ആണെങ്കിൽ ഭയങ്കര ദേഷ്യക്കാരി ആണ് എന്നും തോന്നും" ഹിമ രണ്ടുപേരെയും കുറിച്ച് അവരുടെ വിലയിരുത്തൽ ഹൃതികിനോട് പറഞ്ഞു. അമ്മക്ക് റാഷികയോട് ആയിരുന്നു കുറച്ചും കൂടി താൽപര്യം എന്ന് അവന് മനസ്സലായി.
"അമ്മക്ക് അവളുടെ അത്ര മുടി ഇല്ലാത്തോണ്ട് ഉള്ള അസൂയ ആണ്. അമ്മ ആഷികയോട് ആദ്യം ഒന്ന് സംസാരിക്ക് അപ്പൊ മനസ്സിലാക്കും" ഹൃതിക് കുറച്ച് ദേഷ്യത്തിൽ മറുപടി കൊടുത്തു.
"അല്ല നിങ്ങൾ എന്താ ഇങ്ങോട്ടേക്ക് വന്നത്, കാര്യം ഇതുവരെ പറഞ്ഞില്ല" പദ്മിനി ചോദിച്ചു. ഇവർ എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നത് എന്ന സംസതയത്തിൽ ആയിക്കഴിഞ്ഞു മോഹനനും ഹിമയും, പക്ഷെ എങ്ങനെയെങ്കിലും മടുപ്പിക്കുക എന്ന ഉദ്ദേശം ആണ് ഇവർക്ക് എന്ന് ഹൃതിക്കിന് മനസ്സിലായി.
"കാര്യങ്ങൾ എല്ലാം അറിയാലോ കാളിദാസ, എന്റെ മോനും നിങ്ങളുടെ മോൾ ആശികയും തമ്മിൽ ഉള്ള... അല്ല മോൾ എവിടെ, വന്നിട്ട് ഇതുവരെ കണ്ടില്ലലോ. അല്ല ഇവിടെ നില്പുണ്ടായിരുന്നു, മോൾ ഇങ്ങോട്ടേക്ക് വന്നേ" മോഹനൻ റാഷികയെ നോക്കി പറഞ്ഞു, അത് കേട്ടതും എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ അനങ്ങാതെ അവിടെ തന്നെ നിന്നു.
"അവൾ അല്ല. ആഷിക... ഇവിടെ വരൂ" കാളിദാസൻ അവിടെ
💬 Comments
View all comments