Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]
എനിക്ക് ഇതൊക്കെ ചെയ്യാൻ ഇഷ്ടം ആണ്, ഐ എൻജോയ് മൈ വർക്ക്" കാളിദാസൻ പറഞ്ഞു. കാളിദാസനും മോഹനനും തമ്മിൽ ഉള്ള സംസാരത്തിന്റെ ഇടയിൽ വല്ലാത്തൊരു പിരിമുറുക്കം എല്ലാവർക്കും അനുഭപ്പെടാൻ തുടങ്ങി.
"നിങ്ങൾ ചായ കുടിക്ക്, യാത്ര ഒക്കെ ചെയ്ത് വന്നത് അല്ലെ, ക്ഷീണം ഒക്കെ മാറട്ടെ" പദ്മിനി പറഞ്ഞു.
"ഓ ശെരി. പക്ഷെ അതികം ഒന്നും ഇല്ലാലോ, ഒരു 15 മിനിറ്റ്, ഭയങ്കര ബ്ലോക്ക് ഒക്കെ ഉണ്ടെകിൽ കൂടി പോയ ഒരു അരമണിക്കൂർ" ഹിമ പറഞ്ഞു, ശേഷം എല്ലാവരും ചായ എടുത്ത് കുടിക്കാൻ തുടങ്ങി. ഇതിന്റെ ഇടയിൽ കാളിദാസനും മോഹനനും ഓരോ വർത്തമാനം പറയുന്നുണ്ട്, അതെ സമയം ഒരു പാവടെയും ടോപ്പും ഇട്ട് കൊണ്ട് റാഷിക അങ്ങോട്ടേക്ക് അറിയാതെ നടന്ന് വന്നു. ഹൃതികിനെ കണ്ടതും അവൾ അവിടെ തന്നെ നിന്ന് കൊണ്ട് മുഷ്ടി ചുരുട്ടി, മുഖം എല്ലാം ചുവന്ന തുടങ്ങി. പക്ഷെ ഹിമയുടെ അടുത്ത് അവൾ ചിരിച്ച് കാണിച്ചു. ഹിമ മെല്ലെ ഹൃതികിന്റെ അടുത്തേക്ക് നീങ്ങി ഇരിക്കാൻ തുടങ്ങി.
"ഡാ ഇതാണോ നിന്റെ..." റാഷികയെ കണ്ടതും അവന്റെ അമ്മ അതാണോ കാണാൻ വന്ന പെണ്ണ് എന്ന് അറിയാൻ വേണ്ടി ചോദിച്ചു.
"അയ്യേ അതൊന്നും അല്ല. അമ്മ ഒന്നും മുകളിലേക്ക് നോക്കിക്കേ..." എന്നും പറഞ്ഞ് ഹൃതിക് കണ്ണ് കൊണ്ട് സ്റ്റെപ്പിന്റെ അങ്ങോട്ടേക്ക് കാണിച്ച് കൊടുത്തു, അവിടെ ആഷിക ഒരു ചുരിദാറും ഇട്ട് കൊണ്ട് അമ്മയെ നോക്കി ചിരിച്ച് കൊണ്ട് കൈ വീശി കാണിച്ചു, അമ്മയും തിരിച്ച് അതുപോലെ തന്നെ ചെയ്തു.
"എടാ... ഒരേപോലെ ഉണ്ടാലോ രണ്ടാളെയും കാണാൻ. രണ്ടാളും
💬 Comments
View all comments