Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]
ജോലിക്കാരി ഒരു ട്രെയിൽ ചായയും കഴിക്കാൻ സാധനങ്ങളുമായി വന്നു, കൂടെ പദ്മിനിയും വന്നു. ആ സാധനങ്ങൾ എല്ലാം അവരുടെ മുന്നിൽ ഉണ്ടായിരുന്ന ഒരു ചെറിയ ടേബിളിൽ വെച്ചു. അതെല്ലാം കഴിക്കാനും കുടിക്കാനും അവരോട് കാളിദാസൻ പറഞ്ഞു.
ഇതെല്ലാമായി ആഷിക ആയിരിക്കും എന്ന് കരുതിയിരുന്ന മൂന്നുപേരും പരസ്പരം നോക്കിയിരുന്നു.
"ഇത് എന്റെ ഭാര്യ പദ്മിനി. എനിക്ക് ബിസിനസ് ആണ്, ഇവൾ തന്നെ ആണ് എന്റെ പാർട്ണറും. കൂടെ തന്നെ ഇങ്ങനെ ഉള്ള ഒരു ആൾ ഉള്ളതിന്റെ ഉപയോഗമേ..." കാളിദാസൻ പറഞ്ഞു.
"ആ ഹൃതികും പിന്നെ MBA ആയത് കൊണ്ട് അതും നിങ്ങൾക്ക് ഉപകാരം ആയിരിക്കും" മോഹനൻ പറഞ്ഞു. അത് കേട്ടതും കാളിദാസന്റെ മുഖത്ത് ഉണ്ടായിരുന്ന ചിരി മെല്ലെ മാഞ്ഞ് തുടങ്ങി, എന്നാലും എങ്ങനെയൊക്കെയോ ചിരി വരുത്തികൊണ്ട് അയാൾ അവിടെ ഇരുന്നു. അതെ സമയം ഹൃതിക് അവിടെ മുഴുവൻ ആഷികയെ തേടിക്കൊണ്ടേ ഇരുന്നു, അവളെ സ്റ്റെപ്പിന്റെ ഏറ്റവും മുകളിൽ ഉള്ള പടിയിൽ നിന്നും അവനെ നോക്കി കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. അമ്മയ്ക്കും അച്ഛനും അവളെ കാണിച്ച് കൊടുക്കാം എന്നുവെച്ച് കഴിഞ്ഞ അവർ ആണെകിൽ ഒടുക്കത്തെ സംസാരത്തിലും.
"അല്ല മോഹൻ എന്താണ് ചെയുന്നത് എന്ന് പറഞ്ഞില്ല..."
"ഞാൻ ദുബൈയിൽ മെക്കാനിക്കൽ കോൺട്രാക്ടർ ആയിരുന്നു. ഈ വര്ഷം അതെല്ലാം നിർത്തി നാട്ടിലേക്ക് വരാൻ മക്കൾ പറഞ്ഞു. എന്ന പിന്നെ ഇനി അങ്ങോട്ട് വിശ്രമിക്കാൻ എന്നും കരുതി ഞാനും..."
"ഓഹ് നൈസ്. പക്ഷെ ഞാൻ എത്ര കഴിഞ്ഞാലും ഈ ബിസിനസ് ചെയുന്നത് ഒന്നും നിർത്തില്ല കേട്ടോ. ഞാൻ പൈസക്ക് വേണ്ടി വെറുതെ കഷ്ടപ്പെടുന്നത് അല്ലാലോ,
💬 Comments
View all comments