Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]
അവൾക്ക് മെസ്സേജ് അയച്ചു...
ഹൃതിക് തന്നെ ആയിരുന്നു കാർ ഓടിച്ചത്. അവൻ വണ്ടിയുമായി ആ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കേറി, ആ മാരുതി കാർ അവൻ ആ വീട്ടിൽ നിർത്തിയിട്ടിരുന്ന ബെൻസ് കാറിന്റെ അടുത്ത് കൊണ്ട് നിർത്തി ഇട്ടു. അവന്റെ അമ്മയും അച്ഛനും വണ്ടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി, വീടിന്റെ മുൻവശവും പരിസരവും കണ്ട് അച്ഛൻ എല്ലാവരെയും നോക്കി കൊള്ളാം എന്നർത്ഥത്തിൽ കണ്ണ് കൊണ്ട് കാണിച്ചു. അതെ സമയത്ത് തന്നെ കാളിദാസൻ വന്ന് വാതിൽ തുറന്നു...
"ആ കേറി വരൂ അകത്തേക്ക്..." കാളിദാസൻ എല്ലാവരെയും ഉള്ളിലേക്ക് ക്ഷെണിച്ചു.
"നമസ്കാരം, ഞാൻ ഹിമ, ഇത് മോഹനേട്ടൻ. ഞങ്ങൾ ഹൃതികിന്ടെ..." ഹൃതിക് അമ്മ, ഹിമ പറഞ്ഞു.
"ഹാ മനസ്സിലായി മനസ്സിലായി... ഞാൻ കാളിദാസ്, ഉള്ളിലേക്ക് വരൂ നമുക്ക് ഇരുന്ന് കൊണ്ട് സംസാരിക്കാം" കാളിദാസൻ എല്ലാവരെയും ഉള്ളിലേക്ക് ക്ഷെണിച്ചു. ഓരോരുത്തരായി അയാളെയും കടന്ന് ഉള്ളിലേക്ക് കേറി, മൂൺപേരിലും അവസാനം ഉള്ളിലേക്ക് കേറിയത് ഹൃതിക് ആയിരുന്നു.
"നീ ആണ് അല്ലെ ഈ ഹൃതിക്. കൂറേ ആയി കേൾക്കാൻ തുടങ്ങിട്ട്, ഇപ്പോഴാ നിന്നെ ഒന്ന് കാണുന്നത്..." ഹൃതികിന്റെ തോളിൽ തട്ടിയ ശേഷം അവന്റെ ചെവിയിൽ മെല്ലെ കാളിദാസൻ പറഞ്ഞു, ശേഷം അവനെ നോക്കി ഒന്ന് ചെറുതായി മീശയും പിരിച്ചു ഹൃതിക് പേടിച്ച് പേടിച്ച് ഉള്ളിലേക്ക് കേറി, അവൻ ഉമുനീർ ഇറക്കി.
അവിടെ ഉണ്ടായിരുന്ന വിശാലമായി സോഫയിൽ ഒരറ്റത്ത് അമ്മയും മറ്റേ അറ്റത് അച്ഛനും നടുക്ക് ഹൃതിക്കും ഇരുന്നു. അപ്പുറത്ത് ഒറ്റക്ക് ഉള്ള ഒരു സോഫയിൽ കാളിദാസനും ഇരുന്നു.
"പദ്മിനി..." കാളിദാസൻ വിളിച്ചു. വീട്ടിൽ ഉണ്ടായിരുന്ന
💬 Comments
View all comments