0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2 [Malini Krishnan]

Author : Malini Krishnan Read All Parts 472

നല്ല കിടിലൻ വെടിക്കെട്ടോട് കൂടി ആയിരുന്നു.

"നിങ്ങൾ വന്നിലായിരുന്നുവെങ്കിൽ നഷ്ടം ആയേനെ. ആരും പറഞ്ഞ് കേൾക്കാത്ത ഈ ഒരു അനുഭവം മിസ്സ് ആയി പോയെന്നെ" ഹൃതിക് ആകാശത്ത് വെടിക്കെട്ട് നോക്കി കൊണ്ട് പറഞ്ഞു.

"നിന്നെ വെറുതെ എതിരാകണം എന്ന് ഉണ്ട് പക്ഷെ സംഭവം കൊള്ളാം... അല്ല ഞങ്ങൾ വന്നിലായിരുവെങ്കിൽ നീ എന്ത് ചെയ്തെന്നെ " സാം ചോദിച്ചു.

"നിങ്ങൾ വരും എന്ന് എനിക്ക് അറിയാമായിരുന്നു. നിങ്ങളോട് ഈ കാര്യം പറയുന്നതിന് മുന്നേ നിങ്ങൾക്ക് ഉള്ള ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തിരുന്നു, അതും കഷ്ടപ്പെട്ട് tatkal വഴി ഒക്കെ. പിന്നെ നിങ്ങൾ ഇല്ലെങ്കിലും ഞാൻ പോയേനെ..." ഹൃതിക് മറുപടി നൽകി.

"വന്നത് നന്നായി. കോളേജിൽ നടന്നത് ഒക്കെ വെച്ച് അവിടെ തന്നെ ഇരുന്ന ഭ്രാന്ത ആയിപോയെന്നെ. ഇനി ഇപ്പൊ മൈൻഡ് ഒക്കെ ഒന്ന് ഫ്രഷ് ആയിട്ട് വേണം തിരിച്ച് പോയി ഒരു ജൂനിയർ കുട്ട്യേ സെറ്റ് ആകാൻ" കൈ വിരലുകൾ പൊട്ടിച്ച് കൊണ്ട് സാം പറഞ്ഞു. അവർ രണ്ട് പേരും കുറച്ച് നേരം സംസാരിച്ച് ഇരുന്നപ്പോ പെട്ടന് അവർ ലോഹിതിനെ നോക്കി, അവൻ മേലോട്ട് നോക്കി കാര്യമായ എന്തോ ചിന്തയിൽ ആയിരുന്നു. പുതിയ സംഭവം ഒന്നും അല്ലലോ...

പൊതുവെ താൻ ഓരോ ചിന്തകളിൽ ആണ് ഉണ്ടാവാർ ഉള്ളത് എങ്കിലും, ആദ്യമായി ഒരു പെണ്ണ് കാരണമായി എന്ന് മാത്രം. അതിൽ അവനെ കൂടുതൽ അസ്വസ്ഥൻ ആക്കിയത് ത്രിവേണിയുടെ പ്രായം തന്നെ ആയിരുന്നു. പക്ഷെ എന്തിനാ താൻ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നേ എന്ന് ഉള്ളത് അവന്റെ സംശയം.

അന്ന് രാത്രിയും കൂടി

💬 Comments

View all comments