Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2 [Malini Krishnan]
അവിടെ താമസിച്ചതിന് ശേഷം, രാവിലെ അവർ യാത്ര തുടങ്ങി, തിരിച്ച് പോകും എന്നാണ് അവർ കരുതിയത് പക്ഷെ...
"അപ്പൊ സമീറെ വണ്ടി എടുക്ക്. വലത്തോട്ട് തന്നെ ആയിക്കോട്ടെ" ഹൃതിക് പറഞ്ഞു.
"ഇടത്തോട്ട് ആട നമക്ക് പോവേണ്ടത്. മാപ് നോക്കാൻ അറിയില്ലെങ്കിൽ പിന്നെ ചാടി കേറി മുന്നിൽ ഇരിക്കാൻ നിക്കണോ മൈരേ" പിന്നിൽ ഇരുന്ന് കൊണ്ട് ലോഹിത് അവനോട് ചോദിച്ചു.
"തിരിച്ച് പോകാൻ ആയിട്ടില്ല. ഉത്സാവങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന നാഗാലാൻഡ്'ലേക്ക് ആണ്, അവിടെ ആണ് നമ്മളുടെ മെയിൻ പരിപാടി" ഹൃതിക് പറഞ്ഞത് കേട്ട് ഒരു അത്ഭുതത്തോട് കൂടി രണ്ടാളും അവനെ നോക്കി ഇരുന്നു.
"ശെരിക്കും നല്ല പരിപാടി ആട, കണ്ടിട്ട് പെട്ടന് തിരിച്ച് വരാം. അധികം ചിലവൊന്നും ഇല്ലാത്ത സംഭവം ആണ്. അല്ല പോയിട്ട് വേറെ തിരക്ക് ഒന്നും ഇല്ലലോ, വണ്ടി എടുക്ക് കു... കുട്ടാ" ഹൃതിക് പറഞ്ഞു.
ഇപ്പോ ഉള്ള സ്ഥലത്ത് നിന്നും നാഗാലാൻഡിലേക്ക് ഏകദേശം 9 മണിക്കൂറോളം യാത്രയുണ്ട്. എല്ലാരും മാറിമാറി വണ്ടി ഓടിച്ചു. ലോഹിത്തിന് വണ്ടി നേരെ ഓടിക്കാൻ അറിയാത്തതുകൊണ്ട് അവനെ ഈ സമയം കൊണ്ട് ഓടിക്കാനും പഠിപ്പിച്ചു.
പോകുന്ന വഴിക്ക് സാമിനും ലോഹിത്തിനും Wari Chora പോണം എന്ന് പറഞ്ഞു. Canyon എന്ന് പറയും ഇതിന്, ചെറിയ ഒരു വെള്ളച്ചാട്ടം പോലെ, മലയുടെ ഇടയിൽ കൂടി ഒഴുകുന്ന ചെറിയ വെള്ളക്കെട്ട്. അവിടെ ബോട്ടിങ്ങും കാര്യങ്ങളുമായി ചിലവഴിച്ചു. അവന്മാരുടെ നിർബന്ധം കൊണ്ടുമാത്രം ഹൃതിക് അവിടെ പോയത്, അതിമനോഹരമായ സ്ഥലം. ഏകദേശം സൂര്യൻ അസ്തമിക്കാൻ ആയപ്പോഴാണ് അവർ അവിടെ നിന്നും ഇറങ്ങിയത്.
"മൈര്... ഇരുട്ടി
💬 Comments
View all comments