0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2 [Malini Krishnan]

Author : Malini Krishnan Read All Parts 474

തുടങ്ങിയലോ കൂട്ടുകാരെ..." സാം പറഞ്ഞു.

"ആളും അനക്കവും ഉള്ള എവിടെ എങ്കിലും എത്തുമ്പോ അവിടെ നിർത്താം. സ്റ്റേ ഒന്നും എടുക്കണ്ട വണ്ടിയിൽ തന്നെ കിടക്കാം" ലോഹിത് പറഞ്ഞു.

"അങ്ങനെ പറ. ഇപ്പോഴാണ് നീ ഈ ട്രിപ്പിന്റെ യഥാർത്ഥ വൈബിലേക്ക് വന്നത്. ശെരിക്കും വല്ല കാട്ടിലോ മരത്തിന്റെ മേളരെയോ ടെന്റ് ഒക്കെ അടിച്ച് രാത്രി ഉറങ്ങണം..." ഹൃതിക് പറഞ്ഞു.

"ഈ ഫാന്റസി പുണ്ട... അല്ല ഇരുട്ട് ആയ ഇപ്പൊ എന്താ, ഹെഡ്ലൈറ്റ് ഇട്ട് പോയ പോരെ. ഇതൊന്നും അറിയില്ലെങ്കിൽ പിന്നെ ഡ്രൈവർ സീറ്റിൽ കേറി ഉണ്ടാകാൻ നിക്കണോ" ലോഹിത് പിന്നിൽ നിന്നും പറഞ്ഞു.

"അതിന് ഈ പാട്ട വണ്ടിയുടെ ലൈറ്റ് ഇട്ടിട്ട് എന്തെങ്കിലും കാണണ്ടേ" സ്റ്റേറിങ് മുറുക്കി പിടിച്ച് കൊണ്ട് സാം പറഞ്ഞു.

"അവൻ എന്തേലും പറഞ്ഞ അവനെ ചീത്ത വിളിയെടാ, വണ്ടിയെ കുറ്റം പറയണോ" ഹൃതിക് ചോദിച്ചു.

"ദേ ആൾകൂട്ടം... വണ്ടി അങ്ങോട്ട് എടുക്കട്ടേ" സമീർ അതും പറഞ്ഞ് വണ്ടി അങ്ങോട്ട് എടുത്തു.

"എടാ ആൾ കൂടി നിൽക്കുന്ന സ്ഥലം എന്നല്ല പറഞ്ഞത്. കുറച്ച് ആൾ താമസം എന്നൊക്കെ ആണ് ഉദേശിച്ചത്..." എന്ന് ഹൃതിക് പറഞ്ഞ് തുടങ്ങി എങ്കിലും അപ്പോഴേക്കും വണ്ടി ആ ആൾക്കൂട്ടത്തിന്റെ അവിടെ സാം നിർത്തി.

അത്യാവശ്യം സ്ഥലം ഉണ്ട്, അവിടെ 4-5 ടെന്റും ഉണ്ട്. അവിടെ സര്ക്കസ് എന്ന് തൂകി ഇട്ടൊരു ചെറിയ ബോർഡ് കണ്ടപ്പോ ആണ് ഞങ്ങൾക്ക് കാര്യം പിടികിട്ടിയത്. ഇംഗ്ലീഷ് ആണ് നാഗാലാൻഡിലെ ഔദ്യോദിക ഭാഷ, അതുകൊണ്ട് തന്നെ എഴുതാൻ വായിക്കാൻ ഒന്നും അധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. എന്തായാലും ഇവിടെ

💬 Comments

View all comments