Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2 [Malini Krishnan]
എത്തി എന്നാ പിന്നെ കേറി കണ്ടിട്ട് പോവാം എന്ന് കരുതി. ഞങ്ങൾ ടിക്കറ്റ് എടുക്കാൻ വേണ്ടി പോയപ്പോ പരിപാടി തുടങ്ങി കൂറേ നേരമായി എന്ന് അറിഞ്ഞത്, അവിടെ കൂടി നിൽക്കുന്നവർ ടിക്കറ്റ് എടുത്തെങ്കിലും ഉള്ളിൽ കേറാതെ പുറത്ത് തന്നെ നിൽക്കുന്നത് എന്തിനാണ് എന്ന് ഞങ്ങൾക്ക് മനസിലായില്ല. എന്നാലും സാരമില്ല കേറി കളയാം എന്ന മൂഡ് ആയിരുന്നു ഞങ്ങൾക്ക്. തുടങ്ങി ഏകദേശം ഒരു അരമണിക്കൂർ ആയിട്ട് ഉണ്ടാവും, അപ്പോഴേക്കും ഉള്ളിൽ കേറിയ ഞങ്ങൾ കണ്ടത് ഇത് കാണാൻ അതികം ആളും ഇല്ല, ഉള്ളവർ ആണെകിൽ പരിപാടി കണ്ട് ഉറക്കം തൂങ്ങി ഇരിക്കുകയും ആയിരുന്നു. ഞങ്ങൾ രണ്ട് പേരും സാമിന് തുറിച്ച് നോക്കി, അവനെ പ്രേത്യേകിച്ച് മറുപടി ഒന്നും തരാനും ഉണ്ടായിരുന്നില്ല. അവിടെ ഇരുന്ന് 10 മിനിറ്റ് കഴിഞ്ഞപ്പോ ഞങ്ങളുടെ അവസത്തേയും മറച്ചൊന്നും ആയിരുന്നില്ല.
അവിടെ പരിപാടി അവതരിപ്പിച്ച എല്ലാവരും നന്ദിയും പറഞ്ഞ് പോയതും ഞങ്ങൾ എഴുനേറ്റു, അപ്പൊ തന്നെ മൈക്കുമായി ഒരാൾ വന്ന് അന്നൗൻസ് ചെയാൻ തുടങ്ങി
"এতিয়া সময় আহি পৰিছে। মই আপোনালোকৰ আগত একমাত্ৰ আৰু একমাত্ৰ উপস্থাপন কৰিছো... രാജ്‌വീർ ചൗഹാൻ..." അയാൾ പറഞ്ഞതും പുറത്ത് നിന്നും എല്ലാവരും ഉള്ളിലേക്ക് വരാൻ തുടങ്ങി. ആർപ്പ് വിളികളും കൈയടിക്കൽ കൊണ്ടും എല്ലാവരും ആകെ ഉഷാറായി. അയാൾ അവസാനം വന്ന് പറഞ്ഞ പേര് അല്ലാതെ വേറെ ഒന്നും ഞങ്ങൾക്ക് മനസ്സിലായില്ല, പക്ഷെ വരുന്നവൻ ചെറിയ പുള്ളി അല്ല എന്ന് മനസ്സിലായി.
ബലിഷ്ട്ടമായ കാലുകൾ നിലത്ത് കുത്തിയതും അവിടെ എല്ലാം പൊടി പാറി, അയാളുടെ നിഴൽ മാത്രം
💬 Comments
View all comments