0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]

Author : Malini Krishnan Read All Parts 555

ലോഹിതിനെ സാം ക്ഷേണിച്ചു.

"ഞാൻ ഒരു കാര്യം പറഞ്ഞാ നിനക്ക് ഒന്നും തോന്നരുത്. ഞാൻ നിന്ടെ പേര് കേട്ടപ്പോ തൊട്ട് ഇത്രെയും കാലം വിചാരിച്ചത് നീ മുസ്ലിം ആണ് എന്നാണ്, ഇപ്പോഴാണ് നീ ക്രിസ്ത്യൻ ആണ് എന്നുള്ള കാര്യം ഞാൻ അറിയുന്നത്" അവന്റെ വീട്ടിൽ ചുമരിൽ ഉണ്ടായിരുന്ന കർത്താവിന്റെ ഫോട്ടോ നോക്കി ലോഹിത് പറഞ്ഞു.

"ഹാഫ്-ഹാഫ്. അമ്മ മുസ്ലിം, അച്ഛൻ ക്രിസ്ത്യൻ. അങ്ങനെ ഇട്ടതാ. എന്റെ പേര് ഇപ്പൊ എന്തായാലും എനിക്ക് എന്താ" സാം മറുപടി കൊടുത്തു. പിന്നെയും അവർ ഓരോ കഥകൾ പറഞ്ഞ് അവിടെ ഇരുന്നു. അവന്ടെ അമ്മച്ചി ചായയും പലഹാരവുമായി വരുകയും ചെയ്തു. അപ്പോഴാണ് സാമിന്റെ അനിയൻ കേറി വന്നത്.

"അഹ്... ഞാൻ ഭയങ്കര ഫേമസ് ആണ് എന്നല്ലേ നീ പറഞ്ഞത്. അതിനുള്ള എല്ലാ ക്രെഡിറ്റും ഇവന് ഉള്ളതാണ്. എന്റെ അനിയൻ ജോയൽ" സമീർ അനിയനെ പരിചയ പെടുത്തികൊടുത്തു.

"ഒന്ന് പോയെ ചേട്ടായി... അങ്ങനെ ഒന്നുമില്ല ചേട്ടാ, ഇവൻ വെറുതെ" ജോയൽ പറഞ്ഞു.

"പണ്ടും ഇവൻ ഇങ്ങനെയാ. എന്തേലും ഒപ്പിക്കും എന്നിട്ട് ചേട്ടായി എന്ന് വിളിച്ച് വരും, എന്നെയും പെടുത്തും..." സാം പറഞ്ഞു. അപ്പോഴേക്കും ജോയൽ ഉള്ളിലേക്ക് പോയി.

"എന്തിനാടാ ആ പാവത്തിന് വെറുതെ..." ലോഹിത് പറഞ്ഞു.

"നീ കഥ കേൾക്ക്... ശെരിക്കും ഇവനെ ആണ് എനിക്ക് പകരം MBA പഠിക്കാൻ വിടേണ്ടി ഇരുന്നത്. ഇവന്ടെ ബിസിനസ് കാരണം ആണ് ഞാൻ ഇവിടെ ഇത്ര ഫേമസ് ആയത്..."

"ഉള്ളിലേക്ക് പോയ ആ കൊച്ചുവാണവും ഞാനും പണ്ട് ടീവിയിൽ ആദ്യമായി ധൂം 2 കാണുന്ന സമയം.

💬 Comments

View all comments