Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4 [Malini Krishnan]
കയ്യിൽ നിന്നും ഫോർക് താഴെ വീണതും ഇയാൾ വന്നതും ഒരുമിച്ച് ആയിപോയി. ചീത്ത പറയുമ്പോ ഞാൻ ആണെകിൽ ഒന്നും മിണ്ടിയതും ഇല്ല. ഒന്നും തോന്നരുത് കേട്ടോ" അലൈല ആ വെയ്റ്ററിനോട് പറഞ്ഞു. അയാൾ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് തലയാട്ടി. അവളുടെ ആ പ്രവർത്തി കണ്ടപ്പോ സമീർ ഇത്രെയും നേരത്തിന് ഇടയിൽ ആദ്യമായി അവളെ ഒന്ന് ശെരിക്കും ശ്രേധികാൻ തുടങ്ങി. അവൾ വന്ന് ഇവന്ടെ അടുത്ത് നിന്നു, നോക്കി ചിരിച്ചു.
പൊക്കം തീരെ കുറവ് ആണോ എന്നൊരു സംശയം അവന് തോന്നി. അവളോട് ഒന്ന് ഒറ്റക് സംസാരിക്കാൻ വേണ്ടി അവൻ അണിയനോട് അവന്ടെ ഫ്രണ്ട്സിന്റെ കൂടെ വരാൻ പറഞ്ഞിട്ട് അവളെയും കൂട്ടി വീട്ടിലേക്ക് തിരിച്ച് പോയി.
"അവൻ ഫ്രണ്ട്സിന്റെ കൂടെ വരാം എന്ന പറഞ്ഞത്... അലീന അപ്പൊ ഡിഗ്രി കഴിഞ്ഞു അല്ലെ എന്താ പരിപാടി ഇനി, ജോബ് ആണോ അതോ..." കാർ ഓടിച്ച് കൊണ്ടിരുന്ന സമീർ അവളോട് ചോദിച്ചു.
"അലീന അല്ല അലൈല. a l y l a" അവൾ മറുപടി കൊടുത്തു.
"ഓഹ്. അപ്പൊ തലതിരിച്ച് വായിച്ചാലും അലൈല എന്ന് തന്നെ" അവൾക്ക് ചിരി പടർത്താനായി സമീർ പറഞ്ഞ് നോക്കി, പ്രേത്യകിച്ച് ഭാവ മാറ്റം ഒന്നും ഉണ്ടായില്ല.
"ഇപ്പോഴെങ്കിലും ഇയാൾ എന്തേലും ഒക്കെ ചോദിച്ചെലോ. ഞാൻ ഇനി വീട്ടിൽ പോയി എന്ത് പറയും എന്ന് ആലോചിച്ച് ഇരിക്ക ആയിരുന്നു"
"അല്ല എനിക്ക് പെട്ടന് പരിചയം ഇല്ലാത്ത ഒരാളുടെ കൂടെ... അങ്ങനെ ഒക്കെ കേട്ടപ്പോ താൽപര്യം ഉണ്ടായിരുന്നില്ല. കുറച്ച് പരിചയം ഒക്കെ വേണ്ടേ, പരസ്പരം ഇഷ്ടം ഒക്കെ
💬 Comments
View all comments