0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4 [Malini Krishnan]

Author : Malini Krishnan Read All Parts 386

പറഞ്ഞ പോലെ ബാപ്പയെ വിഷമിപ്പിക്കാൻ പറ്റുമോ? എന്തായാലും നിന്നെ പോലൊരു സുന്ദരന് ഇതിനെ കാലും നല്ല ഒരു കുട്ടിയെ കിട്ടും. ഇല്ലെകിൽ ഈ ചേട്ടായി കണ്ട് പിടിച്ച് തരും" അവന്റെ തോളിലൂടെ കൈ ഇട്ട് അടുത്തേക്ക് അടുപ്പിച്ച ശേഷം സമീർ പറഞ്ഞു.

"ഒരു 10 മിനിറ്റ് മാറിയപ്പോഴേക്കും ഇങ്ങനെ ഒക്കെ ആയി മാറിയോ. ആ... നീ എന്തേലും ഒക്കെ ചെയ്യ്" എന്നും ജോയൽ ഉള്ളിലേക്ക് പോയി. അവിടെ നടന്ന സംസാരം കഴിഞ്ഞപ്പോ സമീറിന് പെട്ടന് ലോഹിതിനെ ഓർമ വന്നു. ഫോൺ എടുത്ത് അവനെ വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല, മെസ്സേജ് അയക്കാം എന്ന് കരുതി വാട്സാപ്പ് എടുത്തപ്പോ, ആഴ്ചകൾ മുന്നേ അയച്ച മെസ്സേജിനെ ഇതുവരെ റിപ്ലൈ ഒന്നും വന്നിട്ടും ഇല്ല...

ദിവസങ്ങൾക്ക് ശേഷം ഓഫീസിൽ (പുണെ)

ചെറിയ മഴ ഉള്ള ഒരു വൈകുനേരം. ലൈലാക് പൂക്കൾ ഓഫീസിന് ചുറ്റും വിരിഞ്ഞിട്ട് ഉണ്ട്. മഴക്കാർ ഉണ്ടെക്കിലും കുറച്ച് സൂര്യപ്രകാശം ചുറ്റും ഉണ്ട്. പൂക്കൾക്ക് ഇടയിലൂടെ വരുന്ന സൂര്യപ്രകാശം ഓഫീസിൽ ഒരു ലാവെൻഡർ നിറം പടർത്തി.

ശ്രുതികാ ജന്നലിൻ അടുത്ത് ഉള്ള സീറ്റിൽ ഇരുന്ന് ലാപ്ടോപ്പിൽ വർക്ക്‌ ചെയ്യുക ആയിരുന്നു, അവളുടെ അടുത്ത് ഹൃതിക് ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ നെറ്റിയിലെ ചുളിവുകൾ കണ്ടപ്പോ അവൾ കാര്യമായി എന്തോ ചെയ്യുക ആണ് എന്ന് മനസ്സിലായി. ലാവെൻഡർ നിറത്തിൽ അവളെ കാണാൻ ഭംഗി ആയിരുന്നു.

"എന്താടാ ഇങ്ങനെ നോക്കി ഇരിക്കുന്നെ (T)" ലാപ്ടോപ്പിൽ തന്നെ നോക്കി കൊണ്ട് അവൾ ചോദിച്ചു.

"നല്ല കാലാവസ്ഥയും വെളിച്ചവും... പെട്ടന്ന് ഇങ്ങനെ കണ്ടപ്പോ പണ്ട് നമ്മൾ ലൈബ്രറിയിൽ ഇരുന്ന്

💬 Comments

View all comments