0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4 [Malini Krishnan]

Author : Malini Krishnan Read All Parts 379

വീണ്ടും കാണാം എന്നും പറഞ്ഞ് അവർ നാട്ടിൽ എത്തിയതിന് ശേഷം പിരിഞ്ഞു.

വീണ്ടും മാസങ്ങൾ കടന്ന് പോയത് വളരെ പെട്ടന് ആയിരുന്നു, കാലങ്ങൾ മാറി അവരുടെ ജീവിതവും മാറി... 1 വർഷത്തിന് ശേഷം...

ഹൃതിക് തന്ടെ ജോലിയും തിരക്കുകളുമായി പോകുന്നു, എന്നാലും ഉള്ളിൽ ഇപ്പോഴും ചെയ്ത് പോയത് എല്ലാം തിരുത്താൻ ഒരു അവസരം കിട്ടാൻ വേണ്ടി അവൻ ഒരുപാട് ആഗ്രഹിച്ചു. അവിടെ ജോലിക്ക് കേറി ഏകദേശം 6-7 മാസം കഴിഞ്ഞപ്പോ ശ്രുതികയും അതെ ബ്രാഞ്ചിൽ വന്ന് ജോയിൻ ചെയ്തു. ഹൃതിക്കിന് ഇപ്പൊ ഉള്ള ആശ്വാസം അവളുടെ സൗഹൃദവും പിന്നെ വല്ലപ്പോഴും ഉള്ള സാമിന്റെ ഫോൺ വിളികളും ആണ്.

അച്ഛന്റെ കൂടെ ബിസിനസ്സ് തിരക്കുകളിൽ ആയിരുന്നു സമീർ ഇപ്പൊ. വന്ന സമയത് അതികം പണി ഉണ്ടായിരുന്നില്ലെകിലും, സമീറിന് കാര്യപ്രാപ്തി ആയി എന്ന് തോന്നിയ അവന്ടെ അച്ഛൻ കമ്പനിയിലേക്ക് കൂടുതൽ വരാതെ ആയി.

മുംബൈയിൽ പുതിയ ആൾക്കാരുടെ ഇടയിൽ ലോഹിതിന്ടെ ജീവിതവും ജോലിയും മുന്നോട്ടെ പോയി. ആരെയും വിളിക്കാൻ ഒന്നും അവന്ടെ ഭാഗത് നിന്നും ഒരു നീക്കം ഉണ്ടായിരുന്നില്ല, വല്ലപ്പോഴും സാമിന് മെസ്സേജ് അയക്കും, ത്രിവേണിയോടും അങ്ങനെ തന്നെ. തന്ടെ ഇഷ്ട പരിപാടി ആയ ഡിജിറ്റൽ ആർട്ട് പോലും അവൻ ഇപ്പൊ ചെയാർ ഇല്ല. ഇപ്പോഴും കൂടെ തന്നെ ഉണ്ടാവും എന്ന് കരുതിയ മൂന്ന് ആൾക്കാരും ഇപ്പൊ മൂന്ന് സ്ഥലങ്ങളിലേക്ക് ആയി.

അങ്ങ് കേരളത്തിൽ...

"ഇത് എന്താ സിനിമയോ, അതോ സീരിയലോ... ബിസിനസ്സ് ഒന്നും കൂടി കൊഴുക്കും എന്ന് പറഞ്ഞ് എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ... എനിക്ക് ആകെ 24

💬 Comments

View all comments