0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]

Author : Malini Krishnan Read All Parts 561

എല്ലാം അവന്റെ ശീലങ്ങൾ ആയി മാറി.

അടുത്ത ദിവസവും രാവിൽ ഓഫീസിൽ പോവാൻ നേരം ഇത് തന്നെ സംഭവിച്ചു, പക്ഷെ ഇതവണ അവന് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ആയി.

"ഡാ... എന്തിനാടാ മൈരേ നീയൊക്കെ ഇവിടെ സെക്യൂരിറ്റി ആണെന്നും പറഞ്ഞ് നിൽക്കുന്നത്. എന്നും എന്റെ വീടിന്റെ മുന്നിൽ ഏതോ അവന്മാർ വന്ന് ഇതുപോലെ എന്തേലും വെച്ചിട്ട് പോവും. തനിക്ക് ഇതൊക്കെ നോക്ക എന്നല്ലാതെ വേറെ എന്താടോ പണി" എല്ലാവരും കേൾക്കുന്ന വിധത്തിൽ ഒച്ചയുണ്ടാക്കി ഹൃതിക് ആ വയസ്സ് ആയ സെക്യൂരിറ്റി കാരനെ ചീത്ത വിളിച്ചു. ആ അറയിൽ ഉള്ള ആരും ഇതുവരെ അയാളെ ഇങ്ങനെ ചീത്ത വിളിച്ചിട്ട് ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ എന്താണ് കാര്യം എന്ന് അറിയാൻ അടുത്ത താമസക്കാർ എല്ലാം അവന്ടെ അടുത്ത് എത്തി കൂടി.

അപ്പോഴും ദേഷ്യത്തിൽ ഇരുന്ന ഹൃതിക് പിന്നീട് അവിടെ എത്തി കൂടിയ എല്ലാവരും ആയിട്ട് അടി ആയി. ഓരോരുത്തരെ ആയി പിടിച്ച് മാറ്റിയ ശേഷം എല്ലാവരും അവിടെ നിന്ന് പോയി, ഹൃതിക് ഓഫീസിലേക്കും പോയി.

ഓഫീസിൽ അവനെ കാത്ത് പുതിയ ഒരു പണി വരുന്നുണ്ട് എന്ന് അറിയാതെ അവൻ അതിന് അകത്തേക്ക് കേറി ചെന്നു. കേറി ചെന്നതും ശ്രുതികാ ദയനീയം ആയി അവനെ നോക്കി നിന്നു, അപ്പൊ തന്നെ എന്തോ പ്രെശ്നം ഉണ്ട് എന്ന് അവൻ മനസ്സിലാക്കി. അവന്ടെ വർക്കിംഗ് അറീയിലേക്ക് പോവുന്നത് മുന്നേ തന്നെ നേരെ മാനേജറിന്റെ ക്യാബിനിലേക്ക് ആണ് പോയത്.

ഈ കമ്പനിയിൽ വന്ന ക്ലൈന്റ്‌സിന്റെ ഡീറ്റെയിൽസ് മറ്റൊരു കമ്പനിക്ക് കൊടുത്തു, ഇതായിരുന്നു പ്രെശ്നം. (Mr.

💬 Comments

View all comments