0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]

Author : Malini Krishnan Read All Parts 557

ശേഷം അവർ ആണ് അവനെ പുറത്തേക്ക് എത്തിക്കാൻ സഹായിച്ചത്.

അടുത്ത രണ്ട് ദിവസവും സിക്ക് ലീവ് എഴുതി കൊടുത്ത് റെസ്റ്റിൽ ആയിരുന്നു ഹൃതിക്. അതിന്ടെ ഇടയിലും അവൻ അവളെ വീണ്ടും എങ്ങനെ കണ്ടുപിടിക്കും എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ അവൻ നിന്നു. ഭക്ഷണം കഴിക്കാൻ പറ്റാതെ ആയി, എന്ത് ചെയ്യുമ്പോഴും ചിന്തകൾ ഈ വഴിക്ക് വരാൻ തുടങ്ങി, ഉറങ്ങും പറ്റാതെ ആയി.

സ്വയം പറഞ്ഞ് മനസ്സിലാക്കി അവൻ അടുത്ത ദിവസം ജോലിക്ക് പോകാനായി അവന്റെ പിജി'യിൽ നിന്നും ഇറങ്ങി. ഡോർ അടച്ചതും അവന്റെ കണ്ണുകൾ താഴെ കിടക്കുന്ന എൻവെലപ്പിലേക്ക് പോയി. അത് തുറന്നതും വീണ്ടും കറുത്ത റോസാപ്പൂക്കൾ ആയിരുന്നു. ദേഷ്യത്തിൽ അവൻ അതിന്ടെ ഇതളുകൾ പറിച്ച് എടുത്തു, നിലത്തേക്ക് എടുത്ത് അതിനെ ചവിട്ടി, അവൻ അവിടെ നിന്ന് അലറി. ചുറ്റുഭാഗം ഉള്ള ആൾക്കാരുടെ ശ്രെദ്ധ എല്ലാം അവന്റെ നേർക്ക് വന്നു. അതെ ദേഷ്യത്തിൽ തന്നെ അവൻ വണ്ടി എടുത്ത് ഓഫീസിലേക്ക് പോയി.

ലാപ്ടോപ്പ് തുറന്നെങ്കിലും വെറുതെ മൗസ് അങ്ങോട്ടും ഇങ്ങോട്ടും നീക്കി കളിക്കുക ആയിരുന്നു അവൻ.

"ഹൃതിക്... ഹൃതിക്..." അവന്റെ തോളിൽ തട്ടി ശ്രുതിക വിളിച്ച്കൊണ്ടേ ഇരുന്നു. പെട്ടന് സ്ഥലകാല ബോധം വന്ന അവൻ ചുറ്റും തിരിഞ്ഞ് നോക്കി, ശേഷം മാത്രമാണ് അവളെ നോക്കിയത്. അവൾ പിന്നെയും എന്തക്കയോ പറഞ്ഞു, ഒരു മൂളൽ അവന്റെ കാതിൽ വീണു, അവളുടെ ചൂണ്ട് അനങ്ങുന്നത് കണ്ട് അവൾ എന്തോ പറയുന്നുണ്ട് എന്ന് മനസിലാക്കി. ഒന്നും മനസ്സിലായില്ലെന്ക്കിലും അവളുടെ ഒപ്പം അവൻ നടന്നു.

"എന്ത് പറ്റി. അസുഖം മുഴുവൻ ആയിട്ട് മാറിയതിന്

💬 Comments

View all comments