0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.6 [Malini Krishnan]

Author : Malini Krishnan Read All Parts 526

മുന്നിലേക്ക് വെച്ച് അവൾ പമ്മി പമ്മി മതിലരികിലേക്ക് പോയി. അവിടെ അവൾക്കായി ഒരുത്തൻ ബൈക്കിൽ കാത്തിരിപ്പ് ഉണ്ടായിരുന്നു, ബൈക്കിൽ കേറുന്നതിന് മുന്നേ അവൾ അവനെ ഒന്ന് വാരി പുണർന്നു. ഇപ്പോഴും ബാൽക്കനിയിൽ തന്നെ നില്കുനുണ്ടായിരുന്ന റാഷികയോട് അവൾ കൈ വീശി കാണിച്ചു, തിരിച്ച് റാഷികയും.

കുറച്ച് നേരം റൂമിൽ ഇരുന്ന് പാട്ട് കെട്ടും, വെറുതെ ഫോണിൽ കളിച്ച് സമയം കളഞ്ഞ ശേഷം അവൾ താഴെ ഭക്ഷണം കഴിക്കാൻ വേണ്ടി പോയി.

"എന്താ മോളെ നേരത്തേ വന്നോ ഇന്ന്" അമ്മ ചോദിച്ചു.

"ആ വിശക്കുന്നു" റാഷിക മറുപടി നൽകി.

"റാഷി വന്നിലെ, എന്ന എല്ലാർക്കും കൂടി കഴിക്കായിരുന്നു"

"ഞാൻ വിളിച്ചു, അപ്പൊ കുറച്ച് കഴിഞ്ഞ് വരാം എന്ന പറഞ്ഞെ"

"ആണോ, ഞാൻ ഒന്ന് വിളിക്കട്ടെ എന്ന, റാഷി..." അമ്മ ഉറക്കണേ വിളിച്ചു.

ഭഗവാനെ താഴെ വന്ന് പെട്ടാലോ, ഇനി എന്തോ ചെയ്യും.

"അവൾ കു... കുളിക്കാൻ പോവാൻ എന്ന് പറഞ്ഞിട്ട് ഉണ്ടായി. നമുക്ക് ഇപ്പൊ കഴിക്കാം" എന്നും പറഞ്ഞ് അമ്മക്ക് മുഖം കൊടുക്കാതെ അവൾ ടേബിളിൽ പോയി ഇരുന്നു. ഭക്ഷണം എല്ലാം അവിടെ തന്നെ എടുത്ത് വെച്ചിട്ട് ഉണ്ടായിരുന്നു, അവളുടെ കൂടെ അമ്മയും കഴിക്കാനായി കൂടി. പതിവിലും കുറച്ച് അതികം നേരം അവൾ ഇന്ന് ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് തന്നെ ഇരുന്നു, പക്ഷെ കഴിക്കാൻ വേണ്ടി ആയിരുന്നില്ല പകരം അമ്മയോട് വിശേഷങ്ങൾ പറഞ്ഞ് ഇരിക്കെ ആയിരുന്നു.

"വേറെ പ്രെശ്നം ഒന്നും ഉള്ളത് കൊണ്ടല്ലലോ കോളേജിൽ പോവാത്തത് അല്ലെ, അതോ കോളേജ് ഇഷ്ടപെട്ടിലെ" അമ്മ ചോദിച്ചു.

"അതൊന്നുമല്ല, ഞാൻ ഇപ്പൊ

💬 Comments

View all comments